Followers

Tuesday, 7 December 2010

ജീവിതഗാഥ-5


ഗ്രാമത്തിലെ നാലുംകൂടിയ കവലയിലെ 'ഹോട്ടല്‍രാജുവില്‍' പതിവിലേറെ ആള്‍ക്കാര്‍..കൃശഗാത്രനായ രാജു സമാവറില്‍ നിന്നെടുത്ത ചൂട് ചായ ഗ്ലാസ്സുകളിലേക്ക്  വീശിയൊഴിക്കുന്ന തിരക്കിലാണ്.
''ഡാ..ജോബിയെ..വല്യ വീട്ടിലെ പയസ് ലോറി വാങ്ങിച്ചത് അറിഞ്ഞില്ലേ?''
''കാശ് ഉള്ളോരു അങ്ങനെ പലതും മേടിക്കും അങ്ങിനെ അല്ലിയോ ജോസച്ചായാ?''
"ഉം...പിന്നെ..അവന്റെ അപ്പന്‍ അബ്രഹാമായിട്ടു   സമ്പാദിച്ചു വെച്ചതൊക്കെ മുടിയനായ ഇവന്‍ വിറ്റുതുലയ്ക്കുമെന്നാ  തോന്നുന്നേ.."
"അത് ശെരിയാ ഇന്നാളു കണ്ടപ്പം കുന്നുമ്പുറത്തെ കശുവണ്ടി തോട്ടം വില്‍ക്കാനുണ്ട്,പറ്റിയ ആളുണ്ടെല്‍ പറയണമെന്നും പയസ്സ് പറഞ്ഞതായി നമ്മുടെ അവറാച്ചന്‍ പറഞ്ഞു.."
അങ്ങേതിലെ ജോസും,വാഴ വളപ്പിലെ ജോബിയും,പയസ്സിന്റെ കാര്യം ആയിരുന്നു അന്നത്തെ സായാഹ്ന സംസാര വിഷയമാക്കിയത്.കേട്ടിരിക്കാന്‍ രാജുവിന്റെ പതിവ് കസ്റ്റമേസ് എല്ലാവരും  ഉണ്ടായിരുന്നു.


പയസ്സ് ലോറി വാങ്ങുകയും,പയസ്സിന്റെ സുഹൃത്തുക്കളില്‍  ഒരാളായ ഉമ്മറിനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു.പണയില്‍ നിന്നു കല്ല് കടത്തുന്ന ജോലി പയസ്സിന്റെ ലോറി ചെയ്തു കൊണ്ടിരിക്കെ, പയസ്സിനു ലോറി ഡ്രൈവിംഗ് പഠിക്കാനുള്ള മോഹം കലശലായി.ഉമ്മര്‍ പഠിപ്പിക്കാമെന്നേറ്റു.ഒരു ദിവസം പണി കഴിഞ്ഞു വന്ന ഉമ്മരെയും  കൂട്ടി പയസ്സ് ലോറി ഓട്ടം പഠിക്കാന്‍ ഇറങ്ങി.


അത്യാവശ്യം വെള്ളമടിച്ചു ഫിറ്റായ ഉമ്മര്‍ വളയം പയസ്സിനെ ഏല്‍പ്പിച്ചു ഉറക്കം തൂങ്ങാന്‍തുടങ്ങി.
റെയില്‍വേ സ്റ്റേഷനരികിലെ ആല്‍മരത്തിന്‍അരികിലെത്തിയപ്പോള്‍    എതിരെ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട   പയസ്സ് ബ്രേക്കിനായി പരതി.ആക്സിലരേട്ടരില്‍     കാല്‍ അമര്‍ന്നു.''ഉമ്മരെ,എവിടാടോ ബ്രേക്ക്? എങ്ങനാടോ ഇതൊന്നു നിര്‍ത്താ? ''
പയസ്സിന്റെ ചോദ്യം കേട്ടു തലയുയര്‍ത്തിയ ഉമ്മര്‍ കണ്ടത്  ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു  കയറിയ ലോറി  നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതാണ്.


ആനി സ്കൂളില്‍ നിന്നും വന്നപ്പോള്‍ പിന്നാമ്പുറത്തെ വരാന്തയിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മറീനയെയാണ് കണ്ടത്.
"എന്താ നാത്തൂനേ,എന്നതാ  പറ്റിയത്.." ആനി ചോദിച്ചു.
മറീന മൂക്കുപിഴിഞ്ഞു കൊണ്ടു കരച്ചില്‍ തുടര്ന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ആനി പുസ്തക കെട്ടുകള്‍ അകത്തെ മുറിയില്‍ കൊണ്ടു വെച്ചു അമ്മച്ചിയുടെ അരികിലേക്ക് നടന്നു.രുക്ക കട്ടിലില്‍ കിടക്കുകയായിരുന്നു..അരികില്‍ മേരിയുമുണ്ട്.
ആനി വരുന്നത് കണ്ടു മേരി അമ്മച്ചിക്കരികില്‍ നിന്നെഴുന്നേറ്റു."പയസിച്ചായന്റെ വണ്ടി മറിഞ്ഞു.."മുഖവുരയില്ലാതെ മേരി പറഞ്ഞത് കേട്ടു ആനി നടുങ്ങി.
" ഇച്ചായന്  വല്ലതും പറ്റിയോ അമ്മച്ചീന്നു" ചോദിച്ചു കൊണ്ട്  ആനി രുക്കയുടെ ദേഹത്തേക്ക് വീണു.ആനിയെ  പിടിച്ചു അവര്‍ പതുക്കെ എഴുന്നേറ്റിരുന്നു.


പയസ്സിനും,ഉമ്മറിനും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലായിരുന്നു.എന്നാല്‍
ഓട്ടോയില്‍ സഞ്ചരിച്ച യുവതിയും,ഓട്ടോ ഡ്രൈവറും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.യുവതി ആ നാട്ടിലെ ആശുപത്രിയിലെ നഴ്സായിരുന്നു.പയസിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കേസും കോടതിയുമായി മാസങ്ങള്‍ നീങ്ങി.അവസാനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വലിയ തുക പിഴ അടയ്ക്കാന്‍ കോടതി വിധിച്ചു.പയസ് ലോറി വിറ്റു.ആ തുക നല്‍കി.


വീണ്ടും ചില ബിസിനസ്സുകള്‍ തുടങ്ങിയെങ്കിലും എല്ലാം പകുതിയില്‍ നിന്നു.ആയിടക്കു മറീനയുടെ വീട്ടുകാരുമായും പയസ്സിനു പിണങ്ങേണ്ടി വന്നു.
മറീന മാനസികമായി വളരെയേറെ വിഷമത്തിലായി.ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും തന്റെ വീട്ടുകാരെ വളരെ ഏറെ സ്നേഹിച്ചിരുന്നു.മറീനയുടെ
ജോസിച്ചായന്റെ മകളുടെ കല്യാണം ആയപ്പോള്‍ മറീന വീട്ടിലേക്കു പോവാന്‍ പയസ്സിന്റെ അനുവാദം ചോദിച്ചു."പോകുന്നെങ്കില്‍ പോയിക്കോള്..പിന്നെ ഇങ്ങോട്ടേക്കു വരേണ്ട "എന്നാണു പയസ്സ് മറുപടി നല്‍കിയത്.അപ്പോള്‍ തന്നെ വീട്ടില്‍ നിന്നു ഇറങ്ങി പോവുകയും ചെയ്തു.
രണ്ടുനാള്‍ പയസ്സ് വീട്ടിലേക്കു വന്നില്ല.മറീനയുടെ വിഷമം   കണ്ടു  രുക്ക അവളോട്‌  കല്യാണം കൂടാന്‍ പറഞ്ഞു..  "അവനെ  ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കോളാം..മോള്‍ പോയിക്കോള്" എന്ന് രുക്ക പറഞ്ഞപ്പോള്‍  അവള്‍ക്കു   സന്തോഷമായി.
കല്യാണം കഴിഞ്ഞു രണ്ടു ദിവസമായിട്ടും പയസ്സ് തന്നെ അന്വേഷിച്ചു വരാത്തതില്‍ മറീന അപകടം മണത്തു.
അവള്‍ മകനെയും കൂട്ടി പയസ്സിന്റെ വീട്ടിലേക്കു പുറപ്പെട്ടു.വലിയ വീട്ടില്‍ എത്തിയപ്പോള്‍ പയസ്സ് വീട്ടിലുണ്ടായിരുന്നില്ല.രുക്ക ആകെ ക്ഷീണിതയായി കാണപ്പെട്ടു."അമ്മച്ചീ പയസിച്ചായന്‍?" മറീനായുടെ വേവലാതിപൂണ്ട ചോദ്യം കേട്ടു രുക്ക ഒരു നിമിഷം അവളെ നോക്കി നിന്നു.എന്നിട്ട് പറഞ്ഞു"മോളെ..അവന്‍ വല്ലാത്ത ദേഷ്യത്തിലാ..നീ ഒരുമ്പെട്ടു  പോയതാന്നാ  അവന്‍ പറയുന്നത്,ഞാനെത്ര പറഞ്ഞിട്ടും അവനു മനസ്സിലാകുന്നില്ല...അമ്മച്ചി അവളുടെ സൈഡില്‍ നിന്നു എന്നെ കൊച്ചാക്കി എന്നാ അവന്‍ പറയുന്നേ..".രുക്ക പറഞ്ഞു കഴിയുമ്പോഴേക്കും പയസ്സ് അവിടെ എത്തി.അവന്‍ മറീനയെ ക്രുദ്ധനായി  നോക്കി."ഇപ്പോള്‍ ഇവിടെ നിന്നിറങ്ങി കൊള്ളണം..".പയസ്സ് പറഞ്ഞത് കേട്ടു മറീന ഞെട്ടി. പയസ്സിന്റെ വാക്കുകള്‍ കേട്ടു രുക്കയും,ആനിയും പകച്ചു.അവരുടെ വിലക്കുകളെ വക വെയ്ക്കാതെ പയസ്സ് മറീനയെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി.(തുടരും) 

14 comments:

 1. വായിച്ചു ...തുടരട്ടെ ..പിന്നെ കുറച്ചു കുറച്ചു എഴുതുന്നത്‌ കൊണ്ട് ഇത്ര വലിയ ഗ്യാപ്പ്‌ വേണ്ട ..പെട്ടെന്ന് പെട്ടെന്ന് എഴുതുക .....താങ്ക്സ്

  ReplyDelete
 2. എവിടേക്കാ ഇത്ര തിടുക്കത്തില്‍...?
  കുറച്ച് കൂടി നീട്ടി എഴുതിക്കൂടെ....?
  വായനാ സുഖം കുറയുന്നു.ചിലപ്പോ
  എന്റെ മാത്രം തോന്നലായിരിക്കാം
  ഒരു നോവലിന്റെ കഥ ഇതു വരെ എന്ന
  ഭാഗം വായിക്കുന്നതു പോലെയൊരു ഫീലിങ്ങ്.
  ആശംസകള്‍

  ReplyDelete
 3. മെല്ലെ മെല്ലെ എഴുതി മുന്നേറൂ!

  ആശംസകൾ!

  ReplyDelete
 4. ജാസ്മിക്കുട്ടീ..എന്നോട് ഇത് വേണ്ടായിരുന്നു.
  ഈ നോവല്‍ മറ്റൊരു വീട്ടില്‍ പോയാണ് എല്ലാരും വായിക്കുന്നത് അല്ലെ.
  ഇവിടെ എന്നെ കാണാതിരുന്നിട്ടു ഒന്നന്വേഷിച്ചതുപോലുമില്ലല്ലോ..
  ഞാനറിഞ്ഞില്ലല്ലോ.മറ്റൊരു ബ്ലോഗുള്ളത് ഇപ്പഴാ കണ്ടത്‌,
  അത് കൊണ്ട് ഒരു ഗുണമുണ്ടായി.കാത്തിരിക്കേണ്ടി വന്നില്ല.ഒന്നിച്ചങ്ങോട്ടു വായിക്കാന്‍ പറ്റി.
  ജ്യൂസ് കിട്ടിയത് കൊണ്ട് പിണങ്ങുന്നില്ല.

  ReplyDelete
 5. കഥ തുടരട്ടെ....ആശംസകള്‍

  ReplyDelete
 6. ഉമ്മരിനെപോലെയുള്ള ലോറി ഡ്രൈവറും പയസ്സെന്ന എല്ലയിടത്തുമുണ്ടാകും..

  പയസ് മരീനയോടു അല്‍പ്പം കൂടി കരുണ കാണിക്കണമായിരുന്നു...വീട്ടില്‍ നിന്നും തിരികെ കൊണ്ടുവരുമെന്നാശിക്കുന്നു ..തുടരുക... ആശംസകള്‍..

  ReplyDelete
 7. തുടരുക ജീവിതഗാഥ

  ReplyDelete
 8. മൂന്ന് നാല് ഭാഗം കൊണ്ട് തീരും എന്ന് പറഞ്ഞ നോവല്‍ ഇപ്പോള്‍ 5 കഴിഞ്ഞും തുടരും ...

  തുടരണം . നോവല്‍ നന്നാവുന്നുണ്ട്..

  -------------------------------------
  പോസ്റ്റ് ഇടുമ്പോള് ലിങ്ക് മെയില്‍ അയച്ചാല്‍ അത് എത്തിപ്പെടാന്‍ എളുപ്പമായിരുന്നു. ct.hamza@gmail.com

  ReplyDelete
 9. എന്താ പെങ്ങളെ നമുക്ക്‌ ഇതൊന്നു നിര്ത്തണ്ടെ???....

  അല്ലെങ്കില്‍ ഇനി പത്തിലേ നിര്ത്താവൂ... ഒകെ

  ReplyDelete
 10. ജാസ്മിക്കുട്ടീ..,
  സംഗതി മെഗാ ആണല്ലോ..
  നടക്കട്ടെ..നടക്കട്ടെ..

  ReplyDelete
 11. ഹല്ലോ..ഹലോ ...ഈ ലോറിന്റെ ഉടമസ്ഥന്‍ എവിടെ ?...

  ReplyDelete
 12. കഥ തുടരട്ടെ.........

  ReplyDelete