Followers

Thursday, 6 January 2011

ജീവിതഗാഥ-8

"പയസ്സിക്കയാ ഈ കുട്ട്യോളെ ഇങ്ങനെ വഷളാക്കുന്നേ..അവറ്റകളെ അടുപ്പിക്കല്ലേന്നു പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ.." സലിം പരിഭവത്തിലാണ്.അറബി കുട്ടികള്‍ അലങ്കോലമാക്കിയിട്ടു പോയ കടയിലെ  കളിക്കോപ്പുകള്‍ അടുക്കി വെക്കുകയാണ് സലിം.പയസ്സ് പുഞ്ചിരി തൂകി സലീമിനെ തന്നെ നോക്കി നിന്നു.'തന്റെ ജോണി ക്കുട്ടിയുടെ അതെ പ്രായമാണ് സലീമിന്,ജോണിക്കുട്ടി ഇന്നുണ്ടായിരുന്നേല്‍..പയസ്സിനു പെട്ടെന്ന് സങ്കടം വന്നു.അയാള്‍ മനസ്സ് കൊണ്ടു നാട്ടിലേക്ക് പാഞ്ഞു. അമ്മച്ചിയേയും,റോഷനെയും,പെങ്ങന്മാരേയും ഓര്‍ത്തു.മറീനയെ കുറിച്ചും ഓര്‍ത്തു...കുറ്റബോധം മനസ്സില്‍ നുരകുത്തിയോ...
പയസ്സ് തന്റെ ശമ്പളത്തില്‍ നിന്നൊരു ഭാഗം കൃത്യമായി അമ്മച്ചിക്ക് അയച്ചു കൊടുക്കും.അതിലൊരു പങ്കു മറീനയ്ക്കുമുണ്ടാകും.പയസ്സിന്റെ അഭാവത്തില്‍ റോഷനെ മറീനയുടെ ആങ്ങളമാര്‍ അവരുടെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. പഠിത്തവും അങ്ങോട്ടേക്ക് മാറ്റി.മരീനയ്ക്കും അത് വലിയ ആശ്വാസം ആയി.പയസ്സ് അതില്‍ എതിര്‍പ്പൊന്നും പറയാതിരുന്നത് രുക്കയ്ക്ക് വലിയ സമാധാനം ആയി.
''പയസ്സിക്കാ ടെലിഫോണ്‍  അടിക്കുന്നത്  കേള്‍ക്കുന്നില്ലേ?"സലീമിന്റെ സ്വരം ചിന്തയില്‍ നിന്നുണര്‍ത്തി.

ബികേഷും,സലീമും,ചേര്‍ന്ന് പയസ്സിനു അത്യാവശ്യം അറബി വാക്കുകള്‍ പഠിപ്പിച്ചു കൊടുത്തിരുന്നു.പരിശ്രമത്താല്‍ കുറച്ച് നാള്‍ക്കകം പയസ്സിനു അത്യാവശ്യം അറബി പറയാമെന്നായി.
പയസ്സിന്റെ വരവോടെ കച്ചവടം അഭിവ്രിദ്ധിപ്പെടുന്നതായി ആല്‍ബര്‍ട്ടിന് മനസ്സിലായി.ഒഴിവു വേളകളില്‍ അയാള്‍ കടയില്‍ വരും.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.നിശ്ചിത ദിവസം കൃത്യമായി തന്റെ ജോലിക്കാര്‍ക്ക് ശമ്പളവും നല്‍കും.

പതിവുപോലൊരു വൈകുന്നേരം ആല്‍ബര്‍ട്ട് കടയില്‍ എത്തി.രണ്ടു പാകിസ്ഥാനികള്‍ക്ക് സാധനങ്ങള്‍ നല്‍കി പൈസാ വാങ്ങിക്കുകയായിരുന്നു പയസ്സ്.സലിം ഒരു വീട്ടിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ പോയിരിക്കുന്നു.ബികോഷാകട്ടെ  വൈസ്റ്റുകള്‍ കാര്‍ട്ടണ്‌കളില്‍ ആക്കി വെക്കുന്നു.
ആല്‍ബര്‍ട്ട് നല്ല സന്തോഷത്തിലായിരുന്നു,അയാള്‍ പയസ്സിനെ കെട്ടിപിടിച്ചു,എന്നിട്ട് പറഞ്ഞു:"പയസ്സെ എനിക്കിപ്പോഴാണെടാ   സമാധാനം ആയത്..നിന്നെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചപ്പോള്‍ കച്ചവടവും ഉഷാറായി.ഒരു ഗ്രോസറി കൂടി തുറന്നാലോ എന്നാലോചിക്കുകയാ ഞാന്‍..അതില്‍ എന്‍റെ പാര്‍ട്ട്ണര്‍ ആയി നിന്നെ തന്നെയാ ഞാന്‍ കണ്ട് വെച്ചിരിക്കുന്നെ.."പയസ്സിനു എന്ത് പറയണമെന്ന് അറിയാതെ ആയി.ആല്ബര്ട് തന്നെ ഇത്രയധികം സ്നേഹിക്കുന്നെന്നറിഞ്ഞു  പയസിന്റെ കണ്ണ് നിറഞ്ഞു.

എന്നാല്‍ വിധിവൈപര്വീതം എന്നല്ലാതെ എന്ത് പറയാന്‍... പയസ്സിനു ഇടയ്ക്കു വെച്ചു ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു.അതിനെ കുറിച്ച അടുത്ത ലക്കത്തില്‍....

35 comments:

 1. ഹോ,,സന്തോഷായി,,
  ഇനി വായിച്ചിട്ട് വരാം..

  ReplyDelete
 2. കഷ്ടം ജാസ്മിക്കുട്ടീ..പെട്ടെന്ന് അവസാനിപ്പിച്ചല്ലോ..

  പയസ്സിനെന്താ..ഇങ്ങനെയൊരു വിധി?
  ഭാഗ്യം വരുമ്പോഴേക്കും അതു തട്ടിപ്പറിക്കാന്‍ നിര്‍ഭാഗ്യം കൂട്ടിനെത്തുന്നു!
  പാവം പയസ്‌,

  ReplyDelete
 3. thudarate katha.
  aaSamsakal. puthuvathsarathinteyum snehathinteyum.

  ReplyDelete
 4. പയസ്സെന്തിനാ പെട്ടെന്നു ജോലിനിര്‍ത്തി നാട്ടിലേക്കു പോയത്? എന്തായാലും കാത്തിരിക്കുക തന്നെ...

  ReplyDelete
 5. ജാസ്മിക്കുട്ടീ..പുതുവര്‍ഷത്തിലൊരു പുതിയ തട്ടുകട തുടങ്ങിയതറിഞ്ഞില്ലേ? ചായേം പലഹാരോം റെഡിയാക്കി വെച്ചിട്ടുണ്ട്...എല്ലാരേം കൂട്ടി അങ്ങോട്ടു വരില്ലേ? വഴി ഞാന്‍ പറയാം http://kalikkoottukaari.blogspot.com/

  ReplyDelete
 6. തുടക്കം മുതല്‍ വായിക്കാന്‍ പറ്റിയില്ല.. ഏതായാലും ഇതിനൊരു കമന്റ് എഴുതിയിട്ട് വായിക്കാം എന്ന് വിചാരിച്ചു.. കഥ സീരിയല്‍പോലെ ഉദ്വേഗജനകം തന്നെ... കാത്തിരുന്നു കാണാം...

  ReplyDelete
 7. പെട്ടെന്ന് അവസാനിപ്പിച്ചല്ലോ..

  ReplyDelete
 8. എന്തു പറ്റി പയസ്സിനു ഇത്രപെട്ടന്ന് പ്രവാസം അവസാനിപ്പിക്കാന്‍..... അടൂത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ....

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. എന്തിനാണ് പയസ് പ്രവാസ ജീവിതം അവസാനിപ്പിച്ചു പെട്ടെന്ന് നാട്ടിലേക്ക് പോയത് .......

  ReplyDelete
 11. ഗള്‍ഫില്‍ ആദ്യമെത്തിയാല്‍ അറബി പഠനം, പയസ് ആ കടമ്പ കഴിഞ്ഞുവല്ലോ.. ..

  പയസ് ഒന്ന് പച്ചപിടിക്കും മുമ്പേ നാട്ടിലേയ്ക്ക് തിരിച്ചു പോവുകയാണോ..

  ReplyDelete
 12. ജാസ്മിക്കുട്ടിക്ക് വളരെ വേഗം കഥ കൊണ്ടുപോകാന്‍ ആവുന്നുണ്ട്. പയസ്സ് നാട്ടിലേക്ക് തിരിക്കാനുള്ള കാരണം അറിയാന്‍ ആഗ്രഹിക്കുന്നു.

  ReplyDelete
 13. അടുത്തല്ക്കത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 14. നോവലിസ്റ്റ്‌ മെഗാ സീരിയലുകാരുടെ എല്ലാ തന്ത്രവും പഠിച്ചുവല്ലേ?
  :)

  ReplyDelete
 15. ഇങ്ങനെ നാട്ടിലേയ്ക്ക് വന്നാലോ പയസ്സ്?
  കാശില്ലാണ്ട് വന്നാ ആർക്കും പിടിയ്ക്കൂല കേട്ടൊ.

  ReplyDelete
 16. മെഘാ കാലഘട്ടമാണല്ലോ.പിന്നെന്തിനു മേഘയില്‍
  കുറഞ്ഞൊരു ചിന്താഗതി നമുക്കും?
  "ജീവിത ഗാഥ' യില്‍ ചിലത് ഞാന്‍ വായിച്ചിട്ടുണ്ട്.
  എന്നിട്ടും ഒരു അഭിപ്രായം ഇടണമെന്ന് തോന്നിയില്ലായിരുന്നു.
  കാരണം തുടരനല്ലേ?അപ്പോള്‍ ഏതെന്കിലും ഒരദ്ധ്യായ ത്തോട്, ഒരഭിപ്രായം ബാലിശം.

  ഒരുപാട് പറയാനുള്ള പോലെ വളരെ തിടുക്കപ്പെട്ടു കഥ
  അങ്ങിനെ പറഞ്ഞു പോകുന്നു.അനുവാചകനെ
  സ്വാധീനിക്കാന്‍ പറ്റുന്ന ഒരു ശൈലി സ്വീകരിക്കാന്‍ കഴിയാത്തതുകൊണ്ട്,"ലളിതം"
  എന്നും പറയാനുമാകില്ല.

  കഥാപാത്രങ്ങളുടെ പേരുകള്‍ പോലും, മലയാളച്ചുവ
  യില്ലാത്തപോലെ.അറബി മണ്ണിന്‍റെ ഗന്ധമേറ്റ്,ശ്വാസം
  പോലും ഗന്ധകമണ്ണിന്‍റെ തായിപോകുന്നോ എന്ന തോന്നല്‍.
  അതെന്റെ തോന്നലാവാം.

  ഈ ബ്ലോഗിലെ മുന്പു വായിച്ച കഥകളിലും,കഥാപാത്രങ്ങള്‍
  അറബി പേര്കളാണെന്നാണ് ഓര്‍മ്മ.

  നമുക്കൊരുപാട് കൂറും ഭക്തിയും നമ്മുടെ വളര്‍ത്തു ഉമ്മയായ
  അറബി നാടുകളോടുണ്ട്.നമ്മെ നാമായി മാറ്റിയ മഹത്തായ ഈ നാടിനോടും, നമ്മുടെ പെറ്റ മണ്ണിനോട് എന്നപോലെ ആദരവും, ബഹുമാനവും,ഉണ്ട്.

  പക്ഷെ മലയാള മെഴുതുമ്പോള്‍,പെറ്റുമ്മയുടെ മണ്ണിന്‍റെ മണം
  അതിലുണ്ടാകുംബോഴേ,അത് മലയാളിക്ക് ആസ്വാദ്യകരമാകൂ,

  കുറ്റപെടുതിയതല്ല.ചിലത് വായിച്ചപ്പോള്‍ എനിക്കനുഭവപ്പെട്ട
  വികാരം ഇവിടെ പറഞ്ഞു എന്ന് മാത്രം.

  ഒരുപാടെഴുതുക,
  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  ReplyDelete
 17. തുടരട്ടെ, സുഖത്തോടെ വായിക്കാം. അഭിനന്ദനങ്ങള്‍

  ReplyDelete
 18. വളരെ മനോഹരം. തുടര്‍ന്നെഴുതൂ...

  greetings from trichur

  ReplyDelete
 19. ഇത്രപെട്ടന്ന് ?....

  എല്ലാ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 20. മനോഹരമായിട്ടുണ്ട്. തുടര്‍ന്നും പോരട്ടെ. അഭിനന്ദനങ്ങള്‍
  http://www.malbuandmalbi.blogspot.com/

  ReplyDelete
 21. കൊള്ളം പയസ് ഇനി തിരിച്ചു വരുമോ ....

  ReplyDelete
 22. ഒരുമാസം കഴിഞ്ഞിട്ടും അടുത്ത ലക്കം വന്നില്ലല്ലോ?

  ReplyDelete
 23. ജാസ്മിക്കുട്ടീ...
  ഇവിടെ ആരുമില്ലേ..
  പയസ്സിന്‍റെ വിവരമൊന്നും പിന്നെ അറിഞ്ഞില്ല.
  ഇവിടെ വന്നവരോടോന്നും ഒരക്ഷരം മിണ്ടീട്ടുമില്ല.
  എന്ത് പറ്റി?

  ReplyDelete
 24. nte jazmikkutteeee
  anne kaanaarilla kurachu divasangalaayi.
  evideyaa ipppol? dubayee thanne undallO?
  naatti varunnundennu paranjittu enthaayee.
  oru promise udnayirunnu. niravettumallo?!

  njan 4 divasamaayi ente tharavaattilaanu.

  ReplyDelete
 25. ഹലോ ........
  നോവൽ കാണുന്നില്ല. എഴുത്തുകാരീ....... എവിടെ പോയ് മറഞ്ഞൂ?

  ReplyDelete
 26. അഭിനന്ദനങ്ങള്‍

  ReplyDelete
 27. മര്യാദയ്ക്ക് ബാക്കി എഴുതുന്നതല്ലേ നല്ലത്?

  ReplyDelete
 28. ഞാനും വന്നു കേട്ടോ...
  കഥാപാത്രങ്ങളെ പരിചയപ്പെട്ടു വരുന്നു...
  തുടർന്നെഴുതുക....

  ReplyDelete