Followers

Saturday 27 November 2010

ജീവിത ഗാഥ-3

രുക്കയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയത് രുക്കയുടെ സഹോദരീ ഭര്‍ത്താവായിരുന്നു.അബ്രഹാമോട് രുക്കയെ ഒരു ഡോക്ടറെ   ചെന്നു കാണിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.അതനുസരിച്ച അബ്രഹാം രുക്കയെയും കൂട്ടി ആശുപത്രിയില്‍ ചെന്നു.
കുലീനയായ ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍.
അവര്‍ രുക്കയെ വിശദമായ പരിശോധന  നടത്തി;രുക്കയുടെ  രക്തവും,മൂത്രവും
ലാബിലേക്കയച്ചു.
റിസള്‍ട്ടില്‍ രുക്ക പ്രമേഹ ബാധിത  ആണ്  എന്നറിവായി. രുക്കയുടെ അസുഖത്തിനെ കുറിച്ച്   അബ്രഹാം ആശങ്കാകുലനായിരുന്നു.രുക്കയ്ക്കാകട്ടെ രോഗത്തിന്റെ ഗൗരവം
അറിയില്ലായിരുന്നു.
ഉച്ചയൂണിനു ശേഷം നൂറുഗ്രാം നിലക്കടല കൊറിക്കല്‍  രുക്കയുടെ പതിവായിരുന്നു.
ആ പതിവ് നിര്‍ത്താന്‍ അബ്രഹാം ആവശ്യപ്പെട്ടെങ്കിലും രുക്ക തയ്യാറായില്ല.
പോരാത്തതിന് മുത്താറി  ശര്‍ക്കരയിട്ട്  കാച്ചിയുണ്ടാക്കുന്ന കുറുക്കും അവളുടെ ഇഷ്ട്ടവിഭവമായിരുന്നു.

അപ്പോഴേക്കും നാട് കുറെയേറെ പുരോഗമിച്ചു തുടങ്ങിയിരുന്നു.ചരല്‍ പാതകള്‍
മാറി ടാറിട്ട റോഡുകള്‍ നിലവില്‍ വന്നു.ഗ്രാമത്തിലേക്ക് പട്ടണത്തില്‍ നിന്നും ഒന്ന് രണ്ടു ബസ്സുകള്‍ സര്‍വീസ് തുടങ്ങി.ഗ്രാമത്തില്‍ മിക്കയിടങ്ങളും വൈദ്യുതി ലഭ്യമായി.അത്യാവശ്യം സ്ഥലങ്ങളില്‍ ടെലഫോണ്‍ സൗകര്യം നിലവില്‍ വന്നു.
രുക്കയുടെ പെണ്മക്കളില്‍ മൂത്തവളായ മേരിയുടെ  കല്യാണം കഴിഞ്ഞു.അബ്രഹാമിന്റെ അമ്മയുടെ പേരായിരുന്നു മകള്‍ക്ക് രുക്ക നല്‍കിയത്..രുക്കയുടെ അമ്മയുടെ പേരും മേരി എന്നായിരുന്നുവല്ലോ..
അമ്മയ്ക്ക് നല്ല സുഖമില്ലാത്തതിനാല്‍ ഇളയവള്‍ വീട്ടുകാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.

രുക്കയുടെ രണ്ടാങ്ങളമാരും ബോംബെയില്‍ കച്ചവടം നടത്തുന്നുണ്ടായിരുന്നു..
ഇളയ ആങ്ങള ഒരു ബംഗലൂരുകാരിയെയും കൂട്ടി നാട്ടിലേക്ക് വന്നതോടെ  പയസിനു എത്രയും പെട്ടെന്ന് കല്യാണം ആലോചിക്കണമെന്ന് രുക്കയും അബ്രഹാമും തീരുമാനിച്ചു.അത് പ്രകാരം ആ ഗ്രാമത്തില്‍ തന്നെയുള്ള 'മെറീന'എന്ന പെണ്‍കുട്ടിയുമായി പയസിന്റെ വിവാഹം ഉറപ്പിച്ചു.കല്യാണത്തിനായി പയസ് നാട്ടിലെത്തി. അപ്പോഴേക്കും അവന്‍  സുമുഖനായ ചെറുപ്പക്കാരന്‍  ആയിമാറിയിരുന്നു.വിവാഹം ആഘോഷമായി നടന്നു.മെറീന ഇരുനിറക്കാരി ആയിരുന്നുവെങ്കിലും പാലുപോലെ സുന്ദരമായ മനസ്സുള്ളവള്‍ ആയിരുന്നു.
സന്തോഷകരമായ കുറച്ചു മാസങ്ങള്‍ക്ക് ശേഷം പയസ് ബോംബെയിലേക്ക് മടങ്ങി.

മെറീനയുടെ വരവോടെ ആ കുടുംബത്തില്‍  ഒരു കുഞ്ഞുവാവയുടെ കിളിക്കൊന്ജലുകള്‍  ഉയര്‍ന്നുവന്നു.    
പയസിനു മെറീനയില്‍  ജനിച്ചത്‌   തങ്കക്കുടം പോലുള്ളൊരു പെണ്‍കുഞ്ഞായിരുന്നു,
രുക്ക അവള്‍ക്കു 'ടെസ്സ്' എന്ന് പേരുനല്‍കി.
പയസ് കൊടുത്തയച്ച അരഞ്ഞാണവും അരയില്‍ കെട്ടി കുഞ്ഞുവാവ വീട്ടിലാകെ ഓടിക്കളിക്കാന്‍ തുടങ്ങി.രുക്ക പഴയതുപോലെ ഉത്സാഹവതിയായി കാണപ്പെട്ടത് അബ്രഹാമില്‍ സന്തോഷം ഉണര്‍ത്തി.
പയസ് ഇടയ്ക്കിടെ നാട്ടില്‍ വരും.പോകും..മകളെ അയാള്‍ക്ക്‌ ജീവനായിരുന്നു;മറീനയെയും...


പയസ് അതിബുദ്ധിമാനായ ചെറുപ്പക്കാരനായിരുന്നു.അവന്റെ മേല്‍നോട്ടത്തില്‍ കച്ചവടം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടു.കുറെയേറെ വസ്തുവകകള്‍ പയസ് സ്വന്തമാക്കി.മകന്റെ നേട്ടത്തില്‍ അബ്രഹാം അഭിമാനിച്ചുവെങ്കിലും അവന്‍ വല്ല ചതിയിലും അകപ്പെട്ടെക്കുമോ എന്നദ്ദേഹം ഭയക്കുകയും ചെയ്തു.

ജീവിതത്തിന്റെ ഗ്രാഫില്‍ ഉയര്ച്ചകളും താഴ്ചകളും പതിവാണല്ലോ..
അതുപോലെ തന്നെയാണ് സുഖദു;ഖങ്ങളുടെ കാര്യവും.
ചിലനേരങ്ങളില്‍ സ്വപ്നത്തില്‍ പോലും  പോലും കരുതാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് നമ്മള്‍  സാക്ഷ്യം വഹിക്കേണ്ടാതായി വരും.

മറീനയ്ക്ക് കുറച്ചു ദിവസം അവളുടെ വീട്ടില്‍ പോയി നില്‍ക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു.അവളതു അമ്മച്ചിയോട്‌ പറഞ്ഞു.
'അതിനെന്നതാ മോളെ...ആ തൊമ്മിച്ചനെ വിളിക്കെടീ ആനീ..'രുക്ക ഇളയമകള്‍ ആനിയോടു  ഓട്ടോ വിളിക്കാന്‍ പറഞ്ഞു.രുക്ക തന്നെയാണ്  മെറീനയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയത്.മറീനയും കുഞ്ഞും പോയതോടെ വീട് മൗനത്തിന്റെ വാല്മീക്യമായി മാറി.


മറീനയും കുഞ്ഞും പോയിട്ട് മൂന്നു ദിനരാത്രങ്ങള്‍ കൊഴിഞ്ഞു  പോയി.
അന്നൊരു കറുത്തവാവ് രാവായിരുന്നു.കഞ്ഞികുടിക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്ന ഭര്‍ത്താവിന്റെ  പുറം തടവി ആശ്വസിപ്പിക്കുകയായിരുന്നു രുക്ക.പൊടുന്നനെ കാളിംഗ് ബെല്‍ ശബ്ദിച്ചു.വാതില്‍ ചാരിയിട്ടേ ഉള്ളൂവല്ലോ.. എന്നാലോചിക്കുമ്പോഴേക്കും മറീനയുടെ ആങ്ങള ജോസഫ് ഓടിക്കിതച്ചു കൊണ്ട് അകത്തേക്ക് വന്നു.അയാളാകെ പരവശനായിരുന്നു.(തുടരും)

15 comments:

  1. ഹാവൂ...ആരും വന്നിട്ടില്ല...
    സമാധാനമായി...
    ഒരു തേങ്ങ ഉടച്ചിട്ട് പോയേക്കാം

    ((((ഠോ)))

    തിരക്കൊഴിഞ്ഞിട്ട് വായിച്ചോളാം

    ReplyDelete
  2. ഒരു കഥ/നോവല്‍ എന്ന രീതി വിട്ട്, പലയിടത്തും ചില തുടര്‍ക്കഥകളിലെ 'കഥഇതുവരെ' എന്ന ഭാഗം വായിക്കുന്നത് പോലെ ആയിപ്പോകുന്നു.

    ReplyDelete
  3. എനിക്ക് തന്നെ തോന്നിയ കാര്യമാണ് ആള്‍അവന്താനും സൂചിപ്പിച്ചത്..

    എന്തോ നീട്ടിയെഴുതാന്‍ തോന്നുന്നില്ല..അഭിപ്രായത്തിനു നന്ദി.ഇനി ശ്രദ്ധിക്കാം..

    ReplyDelete
  4. ഞാനാ ആദ്യം വന്നത് ..പക്ഷെ ആദ്യ കമെന്റ്റ്‌ ഇടുന്നതിനു നിരോധനം ഉള്ളത് കൊണ്ട് ആരെങ്കിലും കമെന്റ്റ്‌ ഇട്ടോട്ടെ എന്ന് കരുതി വെയിറ്റ് ചെയ്യുകയായിരുന്നു...

    നോവല്‍ എന്തൊക്കെ പറഞ്ഞാലും കലക്കുന്നുണ്ട്..ഒരു സാധാരണ വീട്ടമ്മയില്‍ നിന്നും ഇത്ര തന്നെ ഭയങ്കര സംഭവം ആണ്...പിന്നെ ഇതൊരു അനുഭവ കഥ ആണ് എന്ന് ഇപ്പോഴാണോ പറയുന്നത്???..പിന്നെ പുതിയ ബ്ലോഗിനു എല്ലാ ആശംസകളും..ഇനിയും ഒരു പാട് നോവലുകള്‍ ഈ ബ്ലോഗില്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു..കാണണം ..ബെസ്റ്റ്‌ ഓഫ് ലക്ക് ..

    ReplyDelete
  5. @ഫൈസു,ഇപ്പോഴും ദേഷ്യവും വെച്ചു നില്‍ക്കുകയാണ് അല്ലേ?
    ദേ അന്നൊരു തമാശ പറഞ്ഞെന്നു കരുതി ആദ്യകമെന്റിനു വിലക്കൊന്നും ഞാന്‍ ഏര്‍പ്പെടുത്തിയിട്ടില്ല കേട്ടോ...ഇങ്ങനെയാണേല്‍ ഇനി ഞാന്‍ ഫൈസുവിന്റെ ബ്ലോഗില്‍ വരുന്നില്ല.

    ReplyDelete
  6. ജാസ്മിക്കുട്ടീ
    പുതിയ ബ്ലോഗ് കണ്ടു...
    ഒപ്പം പുതിയ പോസ്റ്റും വായിച്ചു...
    നോവലും നീണ്ട കഥകളും എഴുതാന്‍
    വേണ്ടിയാണു ഈ ബ്ലോഗ് തുടങ്ങിയതെന്ന് പറഞ്ഞല്ലോ..
    പിന്നെ എന്തിനാ പേടിക്കുന്നത്...?അങ്ങോട്ട് വലിച്ച്
    നീട്ടി എഴുതൂന്നേ...
    ആശംസകള്‍....

    ReplyDelete
  7. പുതിയ ബ്ലോഗും,നോവലും ..

    ReplyDelete
  8. കഴിവുണ്ട് പെങ്ങളെ.... സമ്മതിച്ചു....

    ReplyDelete
  9. മെറീനക്കും ടെസ്സിനും എന്തു സംഭവിച്ചു?
    അടുത്ത ലക്കം വരേക്കുള്ള ടെന്‍ഷനായി.
    എന്തായാലും കാത്തിരുന്നല്ലേ പറ്റൂ.
    ആശംസകള്‍...

    ReplyDelete
  10. എന്നാലും നീ എന്നോട് പറഞ്ഞില്ലല്ലോ ജീവിതഗാഥ പുതിയൊരു ബ്ളോഗിലേക്കു മാറ്റിയ കാര്യം. എന്തായാലും പുതിയ ബ്ളോഗിനും, എഴുത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ജാസ്മിക്കുട്ടീ..ഒന്നീ വേര്‍ഡ് വെരിഫിക്കേഷനെ തൂക്കിയെറിഞ്ഞേ...ഇവനെന്നെ കമന്റാന്‍ വിടുന്നില്ല.

    ReplyDelete
  11. @റിയാസ്,നന്ദി...നീട്ടിയെഴുതാന്‍ ശ്രമിക്കാം...
    @ഹൈന,എന്താ ഇഷ്ട്ടപ്പെട്ടില്ലേ..മോളെ?
    @വിരല്‍തുമ്പ്‌,ഈ അഭിപ്രായം ഒത്തിരി ഇഷ്ട്ടായി;നന്ദി കേട്ടോ...
    @പുഷ്പാംഗാദ്, വന്നതില്‍ വളരെ സന്തോഷം,നന്ദി.
    @ഷിമി, പേര് കണ്ടു ഞാന്‍ ഞെട്ടി കേട്ടോ...പിന്നീടല്ലേ സ്വപ്നസഖിയാണെന്ന് മനസ്സിലായത്‌.പറയാത്തതില്‍ ക്ഷമ ചോദിക്കുന്നു...

    ReplyDelete
  12. ഞാനെഴുതിയത് നീണ്ട കഥ എന്ന് സന്ദേഹിച്ചത് വെറുതെ..അതിലും വലുതല്ലേ ഇവിടെ..വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാതെ, മറീനക്ക് വല്ലതും പറ്റിയോ?

    ReplyDelete
  13. മൂന്നാം ഭാഗവും വായിച്ചു.... രണ്ടാംഭാഗത്തിന്‍റെ അത്ര തന്നെ നന്നായില്ല... ആളവന്താന്‍ പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്.... നോവല്‍ നീട്ടിപ്പറയാന്‍ എന്തിനാ മടി കാണിക്കുന്നത് ...

    നോവലിനായി തുറന്ന ബ്ലോഗ് അല്ലെ.. അതുകൊണ്ട് നോവല്‍ നന്നായിക്കൊട്ടെ.....
    സൈഡ് ബാറില്‍ ഇനി ഓരോ ലക്കത്തിന്‍റെയും നമ്പര്‍ കൂടി ചേര്‍ത്താല്‍ ഉഷാറായി ഏത് സമയത്ത് വന്നാലും വായിക്കാത്ത ഭാഗം ക്ലിക്കി വായിച്ചു പോവാലോ.....

    ----------------------------------------
    നോവലിലെ കഥ എന്തായി തീരും എന്ന് അറിയാനുള്ള ഒരു ആകാംഷയൊക്കെ ഉണ്ട് കെട്ടോ....


    അഭിനന്ദനങ്ങള്‍ :)

    ---------------------------
    അഭിപ്രായങ്ങള്‍ക്കുള്ള വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ മടിക്കണ്ട.

    ReplyDelete
  14. നോവല്‍ പുതിയ ബ്ലോഗിലാകിയത് ഇപ്പോഴാണ് കണ്ടത്.

    മൂനാം ഭാഗവും നന്നായിട്ടുണ്ട്.

    റിയാസ് പറഞ്ഞത് പോലെ, പുതിയ ബ്ലോഗ്‌ തുടങ്ങിയ സ്ഥിതിക്ക് അങ്ങോട്ട്‌ നീട്ടി വലിച്ചു എഴുതൂന്നെ .

    ആശംസകള്‍.

    ReplyDelete