Followers

Thursday, 25 November 2010

jevithagaatha2

ഭാഗം 2 (ജീവിത ഗാഥ.)

ബാലാര്‍ക്കന്‍ ബോംബെ നഗരത്തില്‍ പുഞ്ചിരി തൂകിയെത്തി.ഇന്നത്തെ പോലെ പടുകൂറ്റന്‍ കെട്ടിടങ്ങളും,അത്യന്താധുനിക വാഹനങ്ങളും ഇല്ലെങ്കിലും നഗരത്തില്‍ തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല.ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിത്യസ്ത ദേശക്കാരും,ഭാഷക്കാരും അന്നം തേടുന്ന  മഹാനഗരം..


തിരക്കുകളില്‍ നിന്നും വിട്ടകന്നുള്ള കടല്‍തീരം.പ്രകാശ കിരണങ്ങള്‍ പ്രതിഫലിച്ചു നീലക്കടല്‍ വെട്ടിത്തിളങ്ങുന്നു..പഞ്ചസാര മണല്‍തരികളെ തിരകള്‍ ഉമ്മ വെച്ചുമടങ്ങുന്ന കാഴ്ച ആസ്വദിച്ചു കൊണ്ട് ഇടതു കൈത്തലത്തില്‍ തല വെച്ച് ചെരിഞ്ഞു കിടന്നു കൊണ്ട് ചൈനാ ബീഡി വലിച്ച് പുക ഊതിവിടുന്ന ഒരു പതിനൊന്നു വയസ്സുകാരന്‍..വെള്ള നിറത്തിലുള്ള ഷര്‍ട്ടും,കടും നീല നിറത്തിലുള്ള ഹാഫ് ട്രൌസറും...പ്രഭാതമായതിനാല്‍ ബീച്ചില്‍ തിരക്ക് കുറവായിരുന്നു.


ദൂരെ നിന്നുംരണ്ടുപേര്‍ ആ കടല്തീരത്തേക്ക് നടന്നടുത്തു.കൈലിയും ,ബനിയനും, അരയില്‍   പച്ചനിറത്തിലുള്ള ബെല്‍ട്ടും  തലയില്‍ ഉറുമാലും കെട്ടി മമ്മാലിക്കയും,പാന്റും നരച്ച ഷര്‍ട്ടും ധരിച്ചു കമാലും...അബ്രഹാമിന്റെ കടയിലെ സഹായികളാണ് ഇരുവരും..
സൂര്യപ്രകാശം കണ്ണിലേക്കടിക്കുന്ന  അസഹ്യതയാല്‍ നെറ്റിയില്‍ കൈകള്‍ വെച്ച്
മണലില്‍ കിടക്കുന്ന കുട്ടിയെ ചൂണ്ടി  കമാല്‍ വിളിച്ചു പറഞ്ഞു.'...മമ്മാലിക്കാ..
കൊച്ചുമുതലാളി..ദാണ്ടേ കിടക്കുന്നു..'
വായിലെ മുറുക്കാന്റെ അവശേഷിച്ച വറ്റ് പുറത്തേക്കു തുപ്പി മമ്മാലിക്ക വിളിച്ചു..'ഡാ..പൈസു..മോനെ പൈസു...'
'പൈസു അല്ല മമ്മാലിക്കാ പയസ്...'
എന്ത് കുന്തമെങ്കിലും ആവട്ടെടാ..ഹംക്ക് നമ്മള്‍ക്ക് പണീണ്ടാക്കാന്‍!
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ വരുന്ന മമ്മാലി-കമാലുമാരെ കണ്ടു
ഓട്ടമല്‍സരത്തിനു പരിശീലിക്കുന്നവനെ പോലെ പയസ് ഓട്ടം തുടങ്ങി.
മണല്‍ തരികളില്‍ ആഴ്ന്നിറങ്ങുന്ന കാല്‍പാദങ്ങളെ വലിച്ചെടുത്തു ഓടാന്‍ പ്രയാസപ്പെട്ട മമ്മാലിക്കയും,കമാലും പതിവ് പോലെ തോറ്റു മടങ്ങി.


മകന്റെ  വിദ്യാഭാസം തന്റെ മാത്രം സ്വപ്നമാണെന്ന് മനസ്സിലാക്കിയ അബ്രഹാം ആ മോഹം മടക്കി വെച്ചു.നാളുകള്‍ പിന്നെയും കടന്നു പോയി.പയസ് അപ്പനെ കച്ചവടത്തില്‍ നന്നായി സഹായിക്കാന്‍ തുടങ്ങി.മകന് കാര്യപ്രാപ്തിയായെന്നു മനസ്സിലാക്കിയ അബ്രഹാം മകനെ കടകള്‍ ഏല്‍പ്പിച്ചു നാട്ടിലേക്ക് മടങ്ങി.


നാട്ടില്‍അബ്രഹാമിനെകാത്തുഒരുദുരന്തംകിടപ്പുണ്ടായിരുന്നു.നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനും  വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയും ആയിരുന്ന മന്ദബുദ്ധിയായ തന്റെ മകന്‍ ജോണിക്കുട്ടിക്ക് ദേഹത്താകെ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
വിശദമായ പരിശോധനകള്‍ക്കൊടുവില്‍ അര്‍ബുദ രോഗത്തിന്റെ പിടിയിലാണ് മകനെന്ന   ദു:ഖസത്യം വെള്ളിടിയായി അവരില്‍ പതിച്ചു.
മനോധൈര്യം കൈവിടാതെ അബ്രഹാമും,രുക്കയും മകനു  അവര്‍ക്ക് കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കി.

എന്നും തന്റെ നോട്ടം എത്തുന്നതിനു രുക്ക ജോണിക്കുട്ടിയെ അടുക്കളയുടെ അടുത്തുള്ള സ്റ്റോര്‍ മുറിയിലേക്ക്മാറ്റികിടത്തി.
നാള്‍ക്കുനാള്‍ രോഗം മൂര്ചിച്ചു വന്നു.വ്രണംതുടയിലേക്ക്കൂടിവ്യാപിച്ചു.


രുക്ക അത്യധികം വ്യസനത്തോടെയും ,അങ്ങേയറ്റം സ്നേഹത്തോടെയും വ്രണങ്ങള്‍ മരുന്ന് വെച്ചു കെട്ടുകയും വൃത്തിയാക്കുകയും ചെയ്തു.പതിവുപോലെ രുക്ക മരുന്ന് വെച്ചു കെട്ടുമ്പോള്‍ വ്രണത്തില്‍ നിന്നും പുഴുക്കള്‍ അരിക്കുന്നത് കാണാനിടയായി.അവള്‍ മകനെ കെട്ടിപ്പിടിച്ചു തേങ്ങി..' അധിക നാള്‍ അമ്മച്ചിയിങ്ങനെ വിഷമിക്കേണ്ടി വരില്ലമ്മച്ചീ...'ജോണിക്കുട്ടിയുടെ വാക്കുകള്‍ കേട്ട് രുക്ക കണ്ണുകളുയര്‍ത്തി അവനെ നോക്കി..ഒരു  മന്ദബുദ്ധിയുടെതല്ലാത്ത    വാക്കുകള്‍!
തന്റെ  പാവം മകന്‍....അവര്‍ വീണ്ടും അവനെ കെട്ടിപിടിച്ചു തേങ്ങി.

പറഞ്ഞത് പോലെ തന്നെ അമ്മച്ചിയെ അധികം കഷ്ട്ടപ്പെടുത്താതെ അവന്‍ പോയി.
ശവമടക്ക് കഴിഞ്ഞു സെമിത്തേരിയില്‍ നിന്നെത്തിയ അബ്രഹാം പറഞ്ഞു'അങ്ങനെ ജോണിക്കുട്ടിയുടെ കല്യാണം കഴിഞ്ഞു'..കൂടെയുണ്ടായിരുന്ന  പയസ്സും പെങ്കൊച്ചുങ്ങളും അപ്പനെ നോക്കി നിന്നു.
മരണം ആശ്വാസമേകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്..
ആ വീട്ടുകാര്‍ക്ക് ജോണിക്കുട്ടി നരകയാതന അനുഭവിക്കുന്നത് കണ്ടു നില്‍ക്കാന്‍ തക്ക മനക്കട്ടി ഉണ്ടായിരുന്നില്ല.അവര്‍ ജോണിക്കുട്ടിയുടെ  മരണത്തില്‍  വേദനിക്കുകയും അതുപോലെ തന്നെ ആശ്വസിക്കുകയും ചെയ്തു.
ജോണിക്കുട്ടിയുടെ മരണ ശേഷം സദാ കര്മ്മനിരതയായിരുന്ന രുക്ക വിഷാദവതിയായും,ക്ഷീണിതയായും  കാണപ്പെട്ടു.(തുടരും)

24 comments:

 1. ശൈലികൊണ്ടും അവതരണം കൊണ്ടും ഒന്നാം ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കുന്നു രണ്ടാം ഭാഗം. കുറെ കാര്യങ്ങള്‍ പെട്ടന്നു പറഞ്ഞു തീര്‍ക്കാനുള്ള തിരക്കുകൊണ്ടാവാം ഒന്നാം ഭാഗം അല്പം നിരാശപ്പെടുത്തിയത്. ഏതായാലും ഇപ്പോള്‍ നല്ല ആസ്വാദനം നല്‍കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
  ആശംസകളോടെ

  ReplyDelete
 2. ഗംഭീരമായിരിക്കുന്നു ...എഴുതുകയാണെങ്കില്‍ ഇങ്ങനെ എഴുതണം ..ഇപ്പൊ ഒരു നോവല്‍ വായിക്കുന്ന സുഖം കിട്ടുന്നുണ്ട്‌..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..ചെറിയ നോവല്‍ ആക്കണ്ടാ വലിയത് തന്നെ ആയിക്കോട്ടെ ............

  "വായിലെ മുറുക്കാന്റെ അവശേഷിച്ച വറ്റ് പുറത്തേക്കു തുപ്പി മമ്മാലിക്ക വിളിച്ചു..'ഡാ..പൈസു..മോനെ പൈസു...'
  'പൈസു അല്ല മമ്മാലിക്കാ പയസ്...'
  എന്ത് കുന്തമെങ്കിലും ആവട്ടെടാ..ഹംക്ക് നമ്മള്‍ക്ക് പണീണ്ടാക്കാന്‍'' ഈ പറഞ്ഞത് എന്നെ കുറിച്ചാണോ ??..

  ReplyDelete
 3. രണ്ടുഭാഗങ്ങളും വായിച്ചു ...

  അപ്പോൾ മലയാളത്തിലെ നീണ്ടകഥകളിലും ,നോവലുകളിലുമൊക്കെ ഒരു സ്കോപ്പ് കാണുന്നുണ്ട്...കേട്ടൊ

  ReplyDelete
 4. ഇഷ്ടമായി. രണ്ടാം ഭാഗം ആദ്യത്തേക്കാള്‍ നന്നായി. തുടരട്ടെ..അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയ്യണം.

  ReplyDelete
 5. ഇത് കഴിഞ്ഞ ബ്ലോഗുകള്‍ എഴുതിയ ജാസ്മി എന്ന വീട്ടമ്മ യല്ല എഴുതുന്നത്.
  പുതിയ ജാസ്മി .പുതിയ .എഴുത്തുകാരി ...

  ReplyDelete
 6. പുതിയ സംരഭത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രണ്ടു ഭാഗങ്ങളും ഒരുമിച്ചാണ് വായിച്ചത്.നല്ല തുടക്കം.

  ഒരു കാര്യം പറഞ്ഞാല്‍ വിഷമിക്കില്ലല്ലോ?അല്ലെ?

  ജോണിക്കുട്ടിയുടെ മരണ ശേഷം സദാ കര്മ്മനിരതയായിരുന്ന രുക്ക വിഷാദവതിയായും,ക്ഷീണിതയായും കാണപ്പെട്ടു.

  ഈ വരികളില്‍ ചില വാക്കുകള്‍ പരസ്പരം മാറ്റിയിട്ടാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാകുമെന്നു തോന്നുന്നു(എനിക്കുമാത്രമേ കണ്‍ഫ്യൂഷന്‍ ആയുളളൂവെങ്കില്‍ എന്റെ തെറ്റ് )

  സദാ കര്മ്മനിരതയായിരുന്ന രുക്ക,ജോണിക്കുട്ടിയുടെ മരണ ശേഷം വിഷാദവതിയായും,ക്ഷീണിതയായും കാണപ്പെട്ടു.

  ഇങ്ങനെയല്ലേ നല്ലത്?

  ReplyDelete
 7. ജാസ്മിക്കുട്ടി, ആ പാവം രുക്കയ്ക്ക് എന്തെങ്കിലും സന്തോഷം കൊടുക്കൂന്നേ..
  നന്നായിട്ടുണ്ട് മോളെ..

  ReplyDelete
 8. @ ജാസ്മിക്കുട്ടി : അഭിനന്ദനങ്ങള്‍...
  വാക്കുകളിലും വരികളിലും നിറഞ്ഞ് നില്‍ക്കുന്ന ലാളിത്യം വായനക്ക് നല്ലൊരു സുഖം തരുന്നു...നന്നായി എഴുതി.
  ബാക്കി കൂടി പോരട്ടെ...കാത്തിരിക്കുന്നു...

  ReplyDelete
 9. ഫൈസു പറഞ്ഞാണ് നോവല്‍ തുടങ്ങിയത് അറിഞ്ഞത്...
  അപ്പോഴേക്കും രണ്ടു ചാപ്റ്റര്‍ ആയിരുന്നു..രണ്ടു ചാപ്റ്റര്‍ വായിച്ചപ്പോളും എനിക്ക് തോന്നിയത് സ്പീഡ് തന്നെ ആണ്.
  ഒന്നാമത്തേത് ഇത്തിരി കൂടി .... രണ്ടാമത്തേതില്‍ തുടക്കത്തില്‍ നന്നായിരുന്നു... പിന്നെ വീണ്ടും സ്പീഡ് കൂടി.
  എന്തായാലും വളരെ നന്നാവുന്നുണ്ട്.. അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു .....സ്പീഡ് കൂടിയാല്‍ ഒരു പ്രോബ്ലെവും ഇല്ലാട്ടോ, പെട്ടന്ന് തീര്‍ക്കാന്‍ പരിപാടി ഉണ്ടോ...

  ReplyDelete
 10. @@
  അദ്ദാണ് കണ്ണൂര്‍ വാസികള്‍. കഥയാണെന്കില്‍ കഥ. കവിതയാനെന്കില്‍ അങ്ങനെ. ചിത്രം വേണെങ്കില്‍ ചിത്രക്കരനാകും. നോവല്‍ വേണോ, അതും റെഡി.

  (ചുമ്മാതല്ല ഞാന്‍ കണ്ണൂരില്‍ ജനിച്ചത്‌!)
  **

  ReplyDelete
 11. രണ്ടാം ഭാഗം വായിച്ചു..

  ReplyDelete
 12. യു മീന്‍ ഒഴാക്കന്റെ മുംബൈ...

  ReplyDelete
 13. രണ്ടാം ഭാഗം വായിച്ച് ഞാന്‍ പറയണം എന്നു കരുതിയ അതേ വാക്കുകള്‍ അതേ രൂപത്തില്‍ ചെറുവാടി പറഞ്ഞത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി ...

  ആദ്യഭാഗത്തെ അപേക്ഷിച്ച് എത്രയോ ഭംഗിയായിരിക്കുന്നു രണ്ടാം ഭാഗം .. പെട്ടന്ന് എഴുതി തീര്‍ക്കാം എന്നു കരുതി ധിറുതി കൂട്ടാതെ രണ്ട് മൂന്ന് ഭാഗങ്ങള്‍ എന്നുള്ളത് അഞ്ചാറ് ഭാഗങ്ങള്‍ ആയി തന്നെ എഴുതൂ..
  രണ്ടാം ഭാഗം വായിക്കാന്‍ സുഖമുണ്ട്.. രംഗങ്ങള്‍ മനസ്സില്‍ കാണാനും കഴിഞ്ഞു.

  ReplyDelete
 14. ചെറുവാടി,ഒത്തിരി നന്ദിയുണ്ട് കേട്ടോ...ഈ എളിയവളുടെ രചനകള്‍ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും...
  ഫൈസു,ഫൈസുവിന്റെ വിമര്‍ശനം ആണ് എനിക്ക് കൂടുതല്‍ എഴുതാന്‍ ഊര്ജമായത് കേട്ടോ..
  മുരളീ മുകുന്ദ ബിലാത്തിപ്പട്ടണം,നല്ല വാക്കുകള്‍ക്ക് നന്ദി.
  വായാടി,ഈ പ്രോത്സാഹനത്തിനു ഒത്തിരി നന്ദിയുണ്ട്...
  രമേശ്‌ അരൂര്‍,നന്ദി;സന്തോഷമായി.....
  സ്വപ്ന സഖി,എന്‍റെ കുറവുകള്‍ എനിക്ക് ചൂണ്ടി കാണിച്ചു തരുന്നതില്‍ സന്തോഷമേയുള്ളൂ.. സഖി പറഞ്ഞത് പോലെ മാറ്റം വരുത്തുന്നുണ്ട്.
  മെയ്‌ ഫ്ലവേസ്..നന്ദി.തുടര്‍ന്നും കൂടെ ഉണ്ടാവണേ...
  റിയാസ്,ഈ പ്രോത്സാഹനത്തിനു മുന്നില്‍...നന്ദി മാത്രം..
  ആളവന്‍താന്‍,ഒത്തിരി നന്ദി കേട്ടോ..
  മിസ്സിരിയ നിസാര്‍,ഫൈസു അവിടെ പരസ്യം വല്ലതും കൊടുത്തോ?ഏതായാലും വന്നല്ലോ..അഭിപ്രായത്തിനു നന്ദി.
  കണ്നുരാനെ,അതാ എനിക്കിപ്പം പേടി..കണ്നുര്‍ക്കാരുടെ മാനം ഇനി ഞാന്‍ കാരണം പോയേക്കുമോ????
  ഹൈനാ....ഇനിയും വായിക്കണേ...
  ഒഴാക്കാന്‍..അതെ മുംബെ...മുമ്പത്തെ ബോംബെ...:)
  ഹംസ,എന്തിനാ മറ്റേ കമെന്റ് ഡിലീറ്റ് ചെയ്തത്..ഇങ്ങനെ പറഞ്ഞു തരാന്‍ ആളുണ്ടാവുന്നത്‌ ഭാഗ്യമല്ലേ..നോവല്‍ പുതിയ ബ്ലോഗിലാക്കാന്‍ ആലോചിക്കുന്നുണ്ട്..കേട്ടോ..

  ReplyDelete
 15. ഓ ..നമ്മള്‍ ഒന്നും പറഞ്ഞില്ലേ...!!!!

  ReplyDelete
 16. ജസ്മിയുടെ ഒരു പുത്തന്‍ എഴുത്ത് ശൈലി ഉരുത്തിരുഞ്ഞ് വരുന്നുണ്ട്... രണ്ടാം ഭാഗം നന്നായി. തടരുക !

  ReplyDelete
 17. നോവല്‍ നന്നാകുന്നുണ്ട് കേട്ടോ, തുടരുക.

  ReplyDelete
 18. മികച്ച വനിതാ ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് വാങ്ങിയിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചവരോട് ഇനി ഇപ്പൊ എന്ത് പറയാനാ....!!

  കഥ നടക്കട്ടെ.....

  ReplyDelete
 19. അങ്ങിനെ ഒരു അവാര്‍ഡും ഉണ്ടോ ??..

  ReplyDelete
 20. ഒന്നാം ഭാഗത്തെക്കാള്‍ നന്നായിട്ടുണ്ട് രണ്ടാം ഭാഗം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 21. @സലിം ഭായ്, വളരെ നന്ദി,തുടര്‍ന്നും കാണുമല്ലോ...

  @തെച്ചിക്കോടന്‍, ഒത്തിരി നന്ദി..

  @വിരല്‍തുമ്പ്‌,നന്ദി അവാര്‍ഡു വേഗം ശരിയാക്ക്..

  @പട്ടേപ്പാടം റാംജി, താങ്കളുടെ വരവോടെ ഈ എളിയവളുടെ ബ്ലോഗും ധന്യമായി...(ഫൈസു പറഞ്ഞത് പോലെ..)

  @പ്രവാസിനി.ഞാന്‍ അവിടെ വന്നിട്ടുണ്ട്.അത് കഴിഞ്ഞാ എനിക്കിട്ട കമെന്റ്ടു കണ്ടത്..കെട്ടിയോന്‍ പോയോ?

  ReplyDelete
 22. valare nannayittundu keto. vayikkaan thamasichu poyi . saramila . ini follow cheytholaam.

  ReplyDelete
 23. വായിച്ചു.അടുത്തത്‌ വായിക്കട്ടെ.

  ReplyDelete