Followers

Wednesday, 24 November 2010

ജീവിത ഗാഥ

പ്രിയ സുഹൃത്തുക്കളെ ഇത്  വായിക്കുന്നവര്‍ ഒരു പത്തമ്പത് കൊല്ലം പിറകോട്ടു പോയെ തീരു...ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ പോയിട്ട് വൈദ്യുതിയോ,വാഹനങ്ങളോ അധികം പ്രചാരത്തിലില്ലാത്ത കാലത്തേക്ക്..പരിമിതമായ അറിവ് മാത്രം ഉള്ള ഒരു സാധാരണ വീട്ടമ്മയുടെ എഴുത്തെന്ന രീതിയില്‍ മാത്രം ഈ നോവലിനെ കാണണേ...
രുക്ക പതിനാലു വയസ്സുള്ള ഗ്രാമീണകന്യകയാണ്..അറബിക്കടലിന്റെ തീരത്തുള്ള ഫലഭൂയിഷ്ട്ടമായ മണ്ണുള്ള ഒരു ഗ്രാമത്തിലാണ് അവള്‍ വസിക്കുന്നത്.രണ്ടാം ക്ലാസ്സില്‍ പടിപ്പു നിര്‍ത്തേണ്ടി വന്നവളാണ്.പെണ്‍കുട്ട്യോള്‍ അധികം എഴുത്തൊന്നും പഠിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ രുക്കയ്ക്കും  സന്തോഷമായി.രുക്കയുടെ അനിയത്തിമാരെ കളിപ്പിച്ചും,കുളിപ്പിച്ചും,അണിയിച്ചും ,വീട്ടിലെ കോഴി കുഞ്ഞുങ്ങളെ പോറ്റിയും,കൊയ്ത്തു കഴിഞ്ഞ പാടത്ത് പച്ചക്കറികള്‍ കൃഷി ചെയ്തും ജീവിതം അര്‍ത്ഥവത്താക്കി മാറ്റി രുക്ക.
ഇതിനൊക്കെ പുറമേ സുലഭമായി കിട്ടുന്ന തെങ്ങോലകള്‍ വെള്ളം ഒഴിച്ച് കുതിര്‍ത്തു വെച്ച് നന്നായി മെടഞ്ഞു വെക്കാനുംഅവള്‍ക്കറിയാമായിരുന്നു.

വെളുത്ത് മെലിഞ്ഞു സുന്ദരിയായ രുക്ക പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് ചന്തയില്‍ കൊണ്ട് പോകുമ്പോള്‍ അന്നാട്ടിലെ ഓരോ ചെറുപ്പക്കാരന്റെയും  മനസ്സില്‍ ചെണ്ടമേളം നടക്കും.പക്ഷെ നാട്ടിലെ പ്രമാണിമാരില്‍ ഒരാളായ രുക്കയുടെ പിതാവ് വര്‍ക്കിയെ ഭയന്ന് ഒറ്റ ചെറുപ്പക്കാരനും പ്രണയം  പരസ്യമായി കാട്ടാന്‍ ധൈര്യപ്പെട്ടില്ല.അവരുടെ ഒളിച്ചും തെളിഞ്ഞുമുള്ള നോട്ടമൊന്നും രുക്കയും ശ്രദ്ധിച്ചതേയില്ല;അവള്‍ക്കു ചെയ്യാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലോ...
രുക്കയ്ക്ക് കല്യാണ  പ്രായമായെന്നും പെണ്ണിനെ പെട്ടെന്ന് കെട്ടിച്ചു  അയക്കണമെന്നും
മേരി ഭര്‍ത്താവിനെ നിരന്തരം ഓര്‍മ്മപെടുത്താന്‍  തുടങ്ങി.
സീമന്ത പുത്രിയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആ പിതാവിന് അവളെ പിരിഞ്ഞിരിക്കാന്‍ വലിയ വിഷമമായിരുന്നു.എങ്കിലും തന്റെകടമനിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനായത്‌ കൊണ്ട്മകള്‍ക്കൊരുനല്ലവരനെതന്നെകണ്ടെത്തി.
പയ്യന്  സിംഗപ്പൂരില്‍ ആണ് ജോലിയെന്നറിഞ്ഞു രുക്കയുടെ അമ്മയ്ക്ക് വലിയ സന്തോഷമായി.രുക്കയെക്കാള്‍ പത്തിരുപതു വയസ്സ് മൂപ്പുണ്ടായിരുന്നു പയ്യന്.സ്വന്തമെന്നു പറയാന്‍ ഒരു അമ്മ മാത്രമേ ഉള്ളു..അവരാകട്ടെ രോഗിണിയാണ്.അമ്മയെ പരിചരിക്കാന്‍ അത് മകളെപോലെയുള്ള ഒരുവളാകാന്‍ ആണ് അബ്രഹാം  ഈ കല്യാണം ആലോചിച്ചത് തന്നെ..
വിവാഹം തരക്കേടില്ലാതെ തന്നെ വര്‍ക്കി നടത്തി.
തന്റെപ്രിയപ്പെട്ട,പിതാവിനെയും,അമ്മയെയും,അനിയത്തിമാരെയും,കോഴികളെയും,
നട്ടു വളര്‍ത്തിയ കൃഷിയെയുമൊക്കെ ഉപേക്ഷിച്ചു പോകേണ്ടി വന്നതില്‍ രുക്കയ്ക് അഗാധമായ ദുഖമുണ്ടായിരുന്നു.എങ്ങിയേങ്ങി കരഞ്ഞ അവളെ അനിയത്തിമാര്‍ കരച്ചിലോടെ കെട്ടിപിടിച്ചു കരഞ്ഞതോടെ അവിടെ ഒരു സങ്കടകടല്‍ തന്നെ ഉയര്‍ന്നു.
കാരണവര്‍മാര്‍ ഇടപെട്ടു രുക്കയെ മണവാളനൊപ്പം അയച്ചു.രുക്കയുടെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ ദൂരം മാത്രമേ അബ്രഹാമിന്റെ വീട്ടിലെക്കുണ്ടായിരുന്നുള്ളൂ..കല്യാണം കഴിഞ്ഞു നാലാഴ്ച്ചകള്‍ക്ക് ശേഷം അബ്രഹാം സിംഗപ്പൂരിലേക്ക് തിരിച്ചു പോയി.രോഗിയായ അമ്മായി അമ്മയെ  ശുശ്രൂഷിക്കേണ്ട ചുമതല രുക്കയില്‍ നിക്ഷിപ്തമായതിനാല്‍ അവള്‍ക്കു സ്വന്തം വീട്ടിലേക്കു കൂടെകൂടെ പോകാന്‍ സാധിച്ചില്ല.രുക്കയ്കാകട്ടെ അവരെ പെരുത്ത് ഇഷ്ട്ടവുമായിരുന്നു.ക്രമേണ രുക്ക ആ വീടുമായി സമരസപ്പെട്ടു.അവള്‍ വീട്ടിലുള്ളപ്പോള്‍ ആ വീടും ഉണര്‍ന്നിരുന്നു.
അബ്രഹാമിന്റെ രോഗിയായ അമ്മയ്ക്ക് അവള്‍ വലിയ ഒരു ആശ്വാസം ആയിരുന്നു.സ്നേഹപൂര്‍ണമായ രുക്കയുടെ പരിലാളനകള്‍ കൊണ്ട് അവര്‍ കിടക്ക വിട്ടു എണീറ്റു.ഇതറിഞ്ഞ അബ്രഹാം സന്തോഷത്തോടെ സിംഗപ്പൂരില്‍ നിന്നും മടങ്ങിയെത്തി.നാട്ടില്‍ കച്ചവടം തുടങ്ങി.തന്റെ പ്രിയതമന്‍ കാസരോഗിയാണെന്ന് അപ്പോഴാണ്‌ രുക്ക മനസ്സിലാക്കിയത്.രാത്രികളില്‍ വലിവ്  വന്നു ശ്വാസം മുട്ടി കഷ്ട്ട്പ്പെടുന്ന ഭര്‍ത്താവിന്റെ പുറം തടവി ഉറക്കച്ചടവോടെ പ്രഭാതത്തില്‍ ജോലികളില്‍ മുഴുകുന്ന രുക്കയെ നോക്കി അമ്മായിയമ്മ നെടുവീര്‍പ്പിട്ടു.അവര്‍ അവള്‍ക്കു വേണ്ടി എന്നും പ്രാര്‍ഥനകള്‍  ചൊല്ലി.അവരുടെ മരണം വരെ...
അമ്മായി അമ്മയുടെ  മരണത്തിനു ശേഷം രുക്കയുടെ അമ്മ ആ വീട്ടില്‍ നിത്യ സന്ദര്‍ശകയായി.ആ വീട്ടിലെ സമ്പല്‍ സമ്രിദ്ധിയിലായിരുന്നു അവരുടെ കണ്ണ്. കച്ചവടക്കാരനായിരുന്ന അബ്രഹാമിന്റെ വീട്ടില്‍ നിന്നു യഥേഷ്ട്ടം  കിട്ടുന്ന ധാന്യങ്ങളും മറ്റും സ്വന്തം വീട്ടിലേക്കു കടത്താന്‍ അവര്‍ ആള്‍ക്കാരെയും ഏര്‍പ്പാടാക്കിയിരുന്നു.അമ്മയുടെ 'മുതലെടുപ്പ് ' രുക്കയ്ക്ക്  തീരെ ഇഷ്ട്ടമായിരുന്നില്ലെങ്കിലും അവള്‍ മൌനം പാലിച്ചു പോന്നു.
വസന്തങ്ങള്‍ മാറിമാറി വന്നു.രുക്ക അഞ്ചു മക്കളെ പ്രസവിച്ചു.അവസാനം പ്രസവിച്ച കുട്ടി ജനിച്ചയുടനെ മൃതിയടഞ്ഞു.മൂന്നാമത്തെ മകന്‍ ബുദ്ധിമാന്ദ്യം ഉള്ളവന്‍ ആയിരുന്നു.മൂത്തവനാകട്ടെ അതി ബുദ്ധിമാനും..ഇവരെ കൂടാതെ രണ്ടു പെണ്മക്കളുമാണ്  രുക്കയ്ക്കും,അബ്രഹാമിനും ഉണ്ടായ കുഞ്ഞുങ്ങള്‍..
അബ്രഹാമിന്റെ നാട്ടിലെ കച്ചവടം അനുദിനം ക്ഷയിച്ചു വന്നു..
കച്ചവടം മതിയാക്കി അബ്രഹാം ബോംബെയിലേക്ക് വണ്ടി കയറി.അവിടെ അബ്രഹാം   നടത്തിപ്പിനായി കൊടുത്ത  സ്വന്തം  കടകള്‍ ഉണ്ടായിരുന്നു.അബ്രഹാം അത്   തിരികെ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.മൂത്തമകന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് അവനെയും ബോംബെയിലേക്ക് കൂട്ടി;ഒരു സ്കൂളില്‍ ചേര്‍ത്തു.
സ്കൂളിലേക്ക് അയക്കുന്ന മകന്‍ ജൂഹുവിലും പരിസരത്തും ബീഡിയും വലിച്ച് നടക്കുകയാണെന്ന അറിവ് അബ്രഹാമിന് തലവേദന സൃഷ്ട്ടിച്ചു .(തുടരും)

18 comments:

 1. തേങ്ങ എന്റെ വക
  കുറെ നാളായി ഒരു തേങ്ങ ഉടച്ചിട്ട്...
  (((ഠോ)))

  ReplyDelete
 2. ങാ തുടരട്ടെ.... എന്നിട്ട് പറയാം.

  ReplyDelete
 3. അപ്പൊ ബോംബയില്‍ കൊണ്ടോയത് അതിബുദ്ധിമനെ അല്ലെ..ഓക്കേ..തുടര്‍ന്നോളൂ..

  ReplyDelete
 4. തുടക്കം കൊള്ളാം...
  ബാക്കി കൂടി പോരട്ടെ...

  ReplyDelete
 5. രുക്കുവിന്‍റെ കഥ വയിച്ചു. ബാക്കി ഇനി ബോംബയില്‍ ആയിരിക്കും അല്ലേ?

  ReplyDelete
 6. നോവല്‍ അല്ലെ അവസാനം എല്ലാം
  കൂടി ചേര്‍ത്തു വായിച്ചു പറയാം

  ReplyDelete
 7. നോവലാണോ? തുടരന്‍ കഥകള്‍ വായിയ്ക്കുന്നത് കുറച്ച് ശ്രമകരമായ പണി തന്നെ ആണ്. എന്തായാലും തുടക്കം (പശ്ചാത്തലം) ഇഷ്ടമായി. തുടരൂ...

  ReplyDelete
 8. അടുത്ത ഭാഗം പോരട്ടെ.എത്ര ഭാഗങ്ങളുണ്ട്?
  നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റുന്നുണ്ട്.

  ReplyDelete
 9. ഒന്നാം അദ്ധ്യായം നന്നായി.
  ബാക്കി കൂടി പോരട്ടെ.

  ReplyDelete
 10. ജാസ്മിക്കുട്ടി. എന്‍റെ ഒരു അഭിപ്രായം പറയട്ടെ
  നേവല്‍ ആവുമ്പോള്‍ ചുരുങ്ങിയത് ഒരു പത്ത് ഭാഗങ്ങള്‍ എങ്കിലും ഉണ്ടാവില്ലെ അതൊക്കെ മറ്റൊരു ബ്ലോഗ് തുടങ്ങി ഒന്നുമുതല്‍ അവസാനം വരെ പോസ്റ്റിടുന്നതാവും നല്ലതെന്നു തോന്നുന്നു.
  തുടര്‍ക്കഥ ബൂലോകത്ത് വായിക്കുന്നവര്‍ കുറവാണ് എന്നാണ് എന്‍റെ അഭിപ്രായം. വായിക്കുന്നവര്‍ക്ക് തന്നെ ചില ഭാഗങ്ങള്‍ വായിക്കാന്‍ പറ്റാതെ വരുമ്പോള് പിന്നെ അവിടെ വെച്ച് അവസാനിപ്പിച്ച്. വായിക്കാതെ “ തുടരൂ” “അടുത്ത ഭാഗം പോരട്ടെ” എന്നൊക്കെ പറഞ്ഞു പോവാനും എളുപ്പമാണു .. ഒരു ബ്ലോഗില്‍ ഒരു നോവല്‍ ആവുമ്പോള്‍ ഇടക്ക് മിസ്സായി പോയ ഭാഗങ്ങള്‍ നമ്പര്‍ നോക്കി കണ്ട് പിടിച്ച് വായിക്കാന്‍ കഴിയുന്നതു കൊണ്ട് വായിക്കുന്നവര്‍ വായിക്കാന്‍ ശ്രമിക്കും ..( ഞാന്‍ “സുറുമി“ എന്ന ബ്ലോഗില്‍ ആദ്യമൊന്നും വായിച്ചിരുന്നില്ല പിന്നെ ഏതോ ഒരു ഭാഗം വായിച്ചപ്പോള്‍ അതു മുഴുവന്‍ വായിക്കണം എന്ന് തോന്നിയത് കൊണ്ട് ഒന്നുമുതല്‍ വായിച്ചു. ഇപ്പോള്‍ അത് വായിക്കാന്‍ രസം തോന്നുന്നുമുണ്ട് , നോവല്‍ മാത്രം ഒരു ബ്ലോഗില്‍ ആയതു കൊണ്ട് ഒരു പോസ്റ്റ് മിസ്സ് ആയാലും പിന്നീട് പോയി വായിക്കാന്‍ പറ്റുന്ന വിധത്തിലാണ് അവിടെ കണ്ടത് )

  -------------------
  ഇനി തുടങ്ങിയ നോവലിനെ കുറിച്ച്..

  പരിമിതമായ അറിവ് മാത്രം ഉള്ള ഒരു സാധാരണ വീട്ടമ്മ എന്നു മുന്‍കൂര്‍ ജാമ്യം എടുത്തതു കൊണ്ടും അതുപോലെ ഞാനും പരിമിതമായ അറിവ് മാത്രം ഉള്ള ഒരു വീട്ടച്ചന്‍ മാത്രം ആയതുകൊണ്ടും എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല..
  പിന്നെ സ്പീഡ് കുറച്ച് കൂടുതലാണോ എന്ന് സംശയം .. കാര്യങ്ങള്‍ പെട്ടന്ന് പെട്ടന്ന് പറഞ്ഞ് പോയത് പോലെ.. നോവല്‍ അല്ലെ കുറച്ച് വിവരണങ്ങള്‍ ഒക്കെ ആവാം.
  പതിനാല് വയസ്സുള്ള രുക്കു അഞ്ചു മക്കളുടെ അമ്മയായത് രണ്ട് മിനുറ്റ് കൊണ്ടായിരുന്നു..


  ( ഇത് വിമര്‍ശനം അല്ല നോവല്‍ എഴുതുക എന്ന പരീക്ഷണത്തിനുള്ള എന്‍റെ പ്രോത്സാഹനമാണ് )

  ReplyDelete
 11. നോവല് തുടക്കം നന്നായി.
  എങ്കിലും കുറച്ചു സ്പീഡ്‌ കൂടുതലല്ലേ എന്നൊരു തോന്നല്‍.

  ReplyDelete
 12. കുസുമംചേച്ചി,ശ്രീ,
  സലിമ്ഭായ്,ആളവന്താന്‍,
  ഹൈന,റിയാസ്,
  ചെറുവാടി,ഫൈസു,അസീസ്‌,
  ജയരാജ്,ഹംസ,
  തെച്ചിക്കോടന്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 13. ലളിതമായ ഭാഷയില്‍ ഒഴുക്കോടെ എഴുതിയിരിക്കുന്നു. ഒന്നാം ഭാഗം നന്നായിട്ടുണ്ട്. ആശംസകള്‍..

  ReplyDelete
 14. തുടര്‍ന്നും വരട്ടെ വായിക്കാം

  ReplyDelete
 15. മോളെ,
  കൊള്ളാലോ..
  ഹംസ പറഞ്ഞ പോലെ,നോവലിന് വേറൊരു ബ്ലോഗ്‌ ആവാമായിരുന്നു.പക്ഷെ,പരിമിതികള്‍ക്കിടയില്‍ നന്നായി എഴുതി.

  ReplyDelete
 16. കഥയുടെ സ്പീഡ് കൂടുതലാണ്.
  പിന്നെ ഇത്രേം വിശാലമായ ക്യാൻ വാസിൽ മുല്ലമൊട്ട് മാത്രം വിരിഞ്ഞാൽ പോരാ. കഥാപാത്രങ്ങൾക്കും ഇടം കൊടുക്കണം. അവർ കളിയ്ക്കുകയും ചിരിയ്ക്കുകയും ചിന്തിയ്ക്കുകയും നെടുവീർപ്പിടുകയും ചെയ്യട്ടെ.
  ഞാൻ പിറകെ കൂടിയിട്ടുണ്ട് കേട്ടൊ.

  ReplyDelete
 17. വായിക്കാൻ തുടങ്ങി.എന്നാ സ്പീഡാ.???പറഞ്ഞുപോകും പോലെ .…………………

  ReplyDelete