Followers

Monday 13 December 2010

ജീവിത ഗാഥ-6

ലിറ്റില്‍  ഫ്ലവര്‍ യുപി സ്കൂളിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു,പയസ്.ഇടയ്ക്കിടെ ഓരോ ക്ലാസ്സ്മുറിയിലേക്കും   നോക്കുന്നുണ്ട്.5 -ബീയുടെ മുന്നിലെത്തിയപ്പോള്‍ പയസ് നിന്നു,സയന്‍സ് അധ്യാപികയായ ആഗ്നസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.വാതില്‍ക്കല്‍ നില്‍ക്കുന്ന പയസിനെ കണ്ട് ആഗ്നസ് പുറത്തേക്കു വന്നു."എന്താ സാര്‍?" അവര്‍ ഭവ്യതയോടെ ചോദിച്ചു. "റോഷനെ കൂട്ടികൊണ്ട് പോകാന്‍ വന്നതാ..ഹെഡ്മാസ്റ്റെര്‍ ക്ലാസ്സില്‍ ചെന്നു വിളിച്ചോളാന്‍  പറഞ്ഞു". പയസ് പറഞ്ഞത് കേട്ടു "ശരി" എന്ന് പറഞ്ഞു തലകുലുക്കി കൊണ്ട് ആഗ്നസ് അകത്തേക്ക് പോയി."റോഷന്‍,പപ്പാ വന്നിട്ടുണ്ട്..കുട്ടി ബാഗെടുത്ത് ചെന്നോളൂ.." ടീച്ചര്‍ പറഞ്ഞത് കേട്ടു,റോഷന്‍ സന്തോഷത്തോടെ പുസ്തകങ്ങള്‍ പെറുക്കി ബാഗിലാക്കി വേഗം പയസിനരികിലേക്ക് ചെന്നു.പപ്പയ്ക്ക് തന്നോടും,മമ്മിയോടും ഉള്ള പിണക്കമൊക്കെ മാറിക്കാണും എന്ന് അവന്‍ ആശ്വസിച്ചു.

പയസ് അക്ഷമനായി വരാന്തയില്‍ നില്‍ക്കുകയായിരുന്നു.റോഷനെ കണ്ട് അയാള്‍ സന്തോഷത്തോടെ അവന്റെ കൈകള്‍ കവര്‍ന്നു."പപ്പാ.. പയസ്സ് വിളിച്ചു.പയസ്സിന്റെ ആന്തരാളങ്ങളില്‍ നിന്നു ഒരു തേങ്ങല്‍ ഉയര്‍ന്നു.പണിപ്പെട്ടു അതടക്കി മുട്ട് താഴ്ത്തിയിരുന്നു റോഷന്റെ കവിളില്‍ ഉമ്മവെച്ചു.മനസ്സില്‍ കുറ്റബോധത്തിന്റെ ചീളുകള്‍ അസ്വസ്ഥതയായി പടരുന്നതറിഞ്ഞു..എഴുന്നേറ്റു റോഷന്റെ കൈകള്‍ പിടിച്ചു സ്കൂള്‍ ഗേറ്റിനു അരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടോരിക്ഷയിലേക്ക് നടന്നു,"നമ്മളെവിടെക്കാ പപ്പാ പോകുന്നെ.".ഒട്ടോയിലേക്ക്   കയറുമ്പോള്‍ റോഷന്‍ ആരാഞ്ഞു.മറീനയുടെ വീട്ടിലേക്കു   സ്കൂളില്‍ നിന്നും  ഏതാനും  മിനുട്ടിന്റെ  നടത്തമേ      ഉണ്ടായിരുന്നുള്ളൂ.
.
ഓട്ടോ നീങ്ങുമ്പോള്‍ റോഷന്‍ സംശയത്തോടെ വീണ്ടും പപ്പായെ നോക്കി.അവന്റെ നോട്ടം  നേരിടാതെ  പുറത്തേക്കു  കണ്ണുകള്‍ പായിച്ചു  കൊണ്ട് പയസ് പറഞ്ഞു."വല്യമ്മച്ചിയെ  കാണണ്ടേ നിനക്ക്..വല്യമ്മച്ചിക്കു നല്ല സുഖമില്ല.."
റോഷന്‍ മിണ്ടാതെ തല താഴ്ത്തിയിരുന്നു.വല്യമ്മച്ചിയെ കാണാഞ്ഞിട്ട് തനിക്കും,അമ്മച്ചിക്കും ഒത്തിരി സങ്കടമുണ്ടല്ലോ എന്നോര്‍ക്കുകയായിരുന്നു,അവന്‍..

ഓട്ടോ പഞ്ചായത്ത് ഓഫീസും കഴിഞ്ഞു,ഹൈസ്കൂളും പിന്നിട്ടു വളവു തിരിഞ്ഞ് വലിയ വീട്ടില്‍ തറവാടിനു മുന്നിലെത്തി നിന്നു.ഓട്ടോക്കാരന് കാശും കൊടുത്ത് പയസ് മകനെയും കൂട്ടി വീട്ടിലേക്കു കയറി.


മുന്‍വശത്തെ മുറിയുടെ ചുമരില്‍ തൂക്കിയ അബ്രഹമാന്റിന്റെ വലിയ ഫോട്ടോയില്‍ പറ്റിയ പൊടികള്‍ തുടച്ചു മാറ്റുകയായിരുന്നു രുക്ക.പയസിനെയും,റോഷനെയും കണ്ട് കൈകള്‍ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ആഹ്ലാദത്തോടെ അവര്‍ അടുത്തേക്ക് ചെന്നു.വല്യമ്മച്ചിയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് റോഷന് സങ്കടമായി.."വല്യമ്മച്ചിക്കു വയ്യായ്കയാ..?`"എന്ന് ചോദിച്ച റോഷനെ മുത്തങ്ങള്‍ കൊണ്ടു മൂടുകയായിരുന്നു രുക്ക.വല്യമ്മച്ചിക്കു മോനെ കാണാത്ത വിഷമമാടാ..ഇപ്പം ഒരസുഖവുമില്ല..രുക്ക തേങ്ങി.."മറീനയെ കൂടി കൂട്ടാമായിരുന്നില്ലെടാ നിനക്ക്.."അവര്‍ പയസ്സിനു നേര്‍ക്ക്‌ മുഖമുയര്‍ത്തി കൊണ്ടു ചോദിച്ചു.
പയസ്സ് മുഖം താഴ്ത്തി,"മറീനയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു..ഇനി അവളെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട"പതുക്കെ പറഞ്ഞു കൊണ്ടു പയസ് ധ്രിതിയില്‍ പുറത്തേക്കിറങ്ങി പോയി.രുക്ക സ്തബ്ധയായി ആ പോക്ക് നോക്കി നിന്നു.

മറീനയുടെ ആങ്ങളമാരും പയസ്സും,തമ്മില്‍ ഉടക്കുണ്ടാവുകയും,മറീനയെ ഇനി വലിയവീട്ടിലേക്ക് അയക്കുന്നില്ലെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു.പയസ് റോഷനെ  തന്റെ വീട്ടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി.മറീന വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു.അമ്മയും,ആങ്ങളമാരും തീര്‍ത്ത വീടുതടങ്കലില്‍ കണ്ണീര്‍ കടലില്‍ അവള്‍ മുങ്ങി.
നിസ്സാര കാര്യങ്ങള്‍ ഒരു ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന കാഴ്ച സ്വന്തം ജീവിതത്തിലൂടെ കാണുകയായിരുന്നു പയസ്സും,മറീനയും..

വീട്ടിലെ കോലായില്‍ വെറും നിലത്തു കിടക്കുകയായിരുന്നു പയസ്സ്.വലിച്ച് കഴിയുന്തോറും വീണ്ടും  പുതിയ സിഗരറ്റിനു തീ കൊളുത്തി കൊണ്ട്..
അമ്മച്ചി വന്നു അടുത്തിരുന്നത് പയസ്സ് അറിഞ്ഞില്ല.അവന്‍ വേറേതോ ലോകത്തായിരുന്നു.വലിച്ചൂതി വിടുന്ന പുകച്ചുരുളുകള്‍ക്കൊപ്പം അലയുന്ന മനസ്സ്..
"മോനെ..."രുക്ക വിളിച്ചു.പയസ്സ് എണീറ്റിരുന്നു സിഗരട്ട് കുത്തി കെടുത്തി.അമ്മയുടെ നേര്‍ക്ക്‌ നോട്ടമിട്ടിരുന്നു.ആകെയുള്ള ആണ്തരിയുടെ ആ അവസ്ഥയില്‍ രുക്ക വളരെയേറെ വിഷമിച്ചു."മോനെ,നമ്മുടെ മേരിയുടെ കെട്ടിയോന്‍ ജയിംസ് നിനക്കൊരു വിസ സംഘടിപ്പിച്ചു തരാമെന്നു ഏറ്റിട്ടുണ്ട്,ദുബായിലേക്ക്.."
പയസ്സ് മൂളിക്കേട്ടു..ഒരു മാറ്റം  അനിവാര്യമാണെന്ന് അവനും  അറിയാമായിരുന്നു.


അധികം താമസിയാതെ പയസ്സിനായുള്ള വിസ എത്തി.ജീവിതത്തിനെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പയസ്സ് യാത്രയ്ക്കൊരുങ്ങി.അധികം ആരോടും യാത്ര ചോദിക്കാതൊരു യാത്ര..ഏഴാം കടലിന്നക്കരെക്ക്...               
(തുടരും)                                                 

25 comments:

  1. എന്‍റെ പ്രിയ കൂട്ടുകാരെ,നിങ്ങളെ ശല്യം ചെയ്യാന്‍ തന്നെ ഞാന്‍ ഒരുങ്ങിയിരിക്കുകയാണ്..മിക്കവാറും ഇത് ഒരു "വെഗാ" ആയിരിക്കും...എന്നോടൊപ്പം കാണുമെന്നു പ്രതീക്ഷിക്കുന്നു..എല്ലാവര്ക്കും നന്ദി..

    ReplyDelete
  2. ജാസ്മിക്കുട്ടീ,
    അവസാനം കഥാനായകനെ ഗള്‍ഫിലേക്ക് കടത്താന്‍ തീരുമാനിച്ചു അല്ലെ?
    അസിയോടു പറഞ്ഞ്‌ വല്ല ജോലിയും വാങ്ങിക്കൊടുത്തേക്കണം കേട്ടോ..
    :)

    ReplyDelete
  3. ജാസ്മി കുട്ടി: അമ്മയും,ആങ്ങളമാരും തീര്‍ത്ത വീടുതടങ്കലില്‍ നിന്നും മറീനക്ക് പയസ്സിന്റെ അടുത്ത് വരാല്ലോ.. നിസ്സാര കാര്യങ്ങള്‍ക്കുള്ള വാശി.. ഇതാണല്ലോ എവിടെയും കാണുന്നത്.

    പയസ്സിനി ഏഴാം കടലിനക്കരെ എത്തി ഒരു ബ്ലോഗറാവോ....:-)

    ആശംസകള്‍, ഇനിയും വരാം..

    ReplyDelete
  4. അങ്ങിനെ പയസ്സും പ്രവാസിയാവാന്‍ പോവുന്നു. ഇനി ഏതായാലും നോവലില്‍ കുറച്ച് പ്രവാസിയുടെ കഷ്ടപ്പാടുകളും പ്രതീക്ഷിക്കുന്നു. .. തുടര്‍ന്ന് എഴുതുക ഒഴിവു കിട്ടുമ്പോള്‍ വന്ന് വായിക്കാമല്ലോ ....

    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  5. @മെയ്‌ ഫ്ലവേസ്,ഇളയോടന്‍, ഹംസ,വളരെ നന്ദി...ഇത് സംഭവിച്ച കഥയാ കേട്ടോ...

    എന്‍റെ കൂട്ടി ചേര്‍ക്കലുകള്‍ ഒന്നും ഇതിലില്ല...ട്ടോ...

    ReplyDelete
  6. കാണും കാണും കൂടെ തന്നെ കാണും ....കൂട്ടുകാരായിപ്പോയില്ലേ..ഇട്ടിട്ടു പോകാന്‍ പറ്റില്ലല്ലോ ??..

    ആറാം ഭാഗം കൊള്ളാം ..പിന്നെ ഒരു കാര്യം ഈ പയസിനെ ജബല്‍ അലിയിലേക്ക് കൊണ്ട് വരരുത് ...പ്ലീസ്

    ReplyDelete
  7. @ ഫൈസു. നീയുണ്ടെന്ന് അറിഞ്ഞാല്‍ ജബല്‍ അലി പോയിട്ട് ഗള്‍ഫിലേക്ക് തന്നെ വരില്ല. ഒരു കഥാപാത്രത്തോട് എന്തിനീ ക്രൂരത ചെയ്തു ജാസ്മികുട്ടീ?.

    അതുപോട്ടെ. നോവല്‍ തുടരട്ടെ. ആസ്വദിക്കുന്നുണ്ട്. ആശംസകള്‍

    ReplyDelete
  8. ജീവിതത്തിനെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പയസ്സ് യാത്രയ്ക്കൊരുങ്ങി.അധികം ആരോടും യാത്ര ചോദിക്കാതൊരു യാത്ര..ഏഴാം കടലിന്നക്കരെക്ക്...
    അയ്യോ പാവം പയസ്..

    ReplyDelete
  9. പുത്തന്‍ പരീക്ഷണങ്ങളിലേക്ക് ??

    ReplyDelete
  10. ജാസ്മിക്കുട്ടീ...അങ്ങിനെ ഫയ്സൂം
    അല്ല പയസും പ്രവാസ ജീവിതത്തിലേക്ക് ല്ലേ....?
    കൊള്ളാം..ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  11. അങ്ങനെ പയസ് ഗള്‍ഫിലെത്തി അല്ലെ. എന്നിട്ട് ?.
    എഴുത്ത് തുടരുക . എല്ലാ ഭാഗങ്ങളും വായിക്കുന്നുണ്ട് .

    ReplyDelete
  12. കുറച്ചു കുറച്ചു ആയത് കൊണ്ട് വായിക്കാന്‍ സൌകര്യമുണ്ട്. അടുത്ത ലക്കം ഉടന്‍ ഉണ്ടാവുമല്ലോ.

    ReplyDelete
  13. ജാസ്മിക്കുട്ടീ..അബുദാബിയിലേക്ക് ആയിക്കോട്ടെ,
    എന്നാ വേഗമങ്ങെത്തിക്കോളും,,
    ഞങ്ങള്‍ക്ക് പെട്ടെന്ന് ബാക്കി വായിക്കാമല്ലോ..
    ഇനി നാളെയെങ്ങാന്‍ ജിദ്ദയിലേക്കു ഞങ്ങളുടെ കൂടെ ഉണ്ടാകുമോ ആവോ?

    ആ പെട്ടെന്നാകട്ടെ..ആകാംക്ഷയുടെ മുള്‍മുനയിലിങ്ങനെ
    നിറുത്തല്ലേ..

    ReplyDelete
  14. വായിയ്ക്കുന്നുണ്ട്.

    ReplyDelete
  15. ദയവായി അയാളെ ഖത്തറിലേക്ക് പറഞ്ഞയക്കല്ലേ....

    ReplyDelete
  16. ആരും പേടിക്കേണ്ടാ ..പയസിനെ അല ഐനിലെ ഡയറി ഫാമില്‍ ജോലിക്ക് കയറ്റാനാണ് ഉമ്മു ജാസ്മിന്‍ ഉദേശിക്കുന്നത്....!!

    ReplyDelete
  17. രംഗങ്ങളോരോന്നും മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട് ട്ടൊ... പയസ്സിന് ആശംസകള്‍

    ReplyDelete
  18. നോവലാണോ. അപ്പൊ തുടക്കം മുതല്‍ വായിക്കണമല്ലോ. Appreciate the strenuous effort. Continue. All the very best Jasmykkutty

    ReplyDelete
  19. ഇപ്പോഴാണ് ഈ നോവല്‍ കാണുന്നത്. വായിക്കാന്‍ തുടങ്ങിയതേയുള്ളു. ഞാനും ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നത് ( നോവല്‍ - ഓര്‍മ്മത്തെറ്റ് പോലെ - 108 അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു ) കാരണം ഇത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി, ഉടന്‍ കമന്‍റ് ഇടുകയും ചെയ്തു.

    ReplyDelete
  20. ആറ് അദ്ധ്യായങ്ങളും ഇന്ന് ഒറ്റയടിക്ക് വായിച്ചു. കഥയ്ക്ക് നല്ല ഒഴുക്കുണ്ട്. ഇഷ്ടപ്പെട്ടു.

    ReplyDelete
  21. നന്നാവുന്നു. തുടരുക.

    ReplyDelete
  22. പുകച്ചുരുലുകല്‍ക്കൊപ്പം അലയുന്ന മനസ്സ്...സ്മോകിംഗ് ഈസ്‌ ഇന്ജുരിയസ് ടു ഹെല്‍ത്ത്‌...ഏതായാലും കഥ മോശമില്ല...

    ReplyDelete