വിമാനത്തിന്റെ ശീതളിമയില്‍ ഇരിക്കുമ്പോള്‍ പയസിന്റെ മനസ്സില്‍ വിതുമ്പി കരയുന്ന റോഷന്റെ മുഖമായിരുന്നു.റോഷന്റെ കരച്ചിലില്‍ മറീനയെ ആണ് കണ്ടത്.അമ്മച്ചിയും കരച്ചിലടക്കാന്‍ പാടുപെട്ടു.മേരിമ്മയും,ആനിയും കരഞ്ഞു കൊണ്ടു തന്നെ യാത്ര അയച്ചു.ഓര്‍മ്മകളില്‍ തേങ്ങുന്ന മനസ്സിനെ അടക്കാന്‍ പണിപ്പെട്ടു പരാജയപ്പെട്ട പയസ്സിന്റെ കണ്ണുനീര്‍ തീര്‍ത്ത മറയില്‍ ആകാശത്തിലെ വെള്ളിമേഘങ്ങള്‍ തെന്നി നീങ്ങുന്ന കാഴ്ച മങ്ങിമങ്ങി വന്നു.
ചെറിയൊരു സീല്‍ക്കാരത്തോടെ വിമാനം ദുബായ് എയര്‍ പോര്‍ട്ടില്‍ ലാണ്ട് ചെയ്തപ്പോഴാണ് പയസ്സ് ഞെട്ടി ഉണര്‍ന്നത്.വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ എപ്പോഴോ അയാളെ ഉറക്കം ഗ്രസിച്ചിരുന്നു.എയര്‍ പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞു ലഗ്ഗേജും എടുത്ത് പുറത്തെത്തിയപ്പോള്‍ മേരിയുടെ ഭര്‍ത്താവ് ജോസഫിന്റെ അളിയന്‍ ആല്‍ബര്‍ട്ട് ചിരിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വെളുത്ത് തടിച്ചു അല്പം കുടവയറുള്ള മധ്യവയസ്കന്‍ ആയിരുന്നു ആല്‍ബര്‍ട്ട്.ആല്‍ബര്‍ട്ട് വന്നു പയസ്സിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാങ്ങി;മറുകൈ പയസ്സിന്റെ തോളിലേക്കിട്ടു തന്റെ പിക്കപ്പ് പാര്‍ക്ക് ചെയ്തിടത്തേക്ക് നടന്നു.നാട്ടു വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു അനായാസേന അയാള്‍ വാഹനം വളച്ചും,തിരിച്ചും ഓടിച്ചു കൊണ്ടേയിരുന്നു.പയസ്സ് ദുബായ് നഗരം കൌതുകത്തോടെ നോക്കി കണ്ട്.അല്‍പ സമയത്തേക്ക് അയാള്‍ നാടും,വീടും മറന്നു.ഏകദേശം അരമണിക്കൂറിനു ശേഷം ഇടുങ്ങിയ തെരുവിലൂടെ പിക്കപ്പ് ഒരു കടയുടെ മുന്നിലെത്തി നിന്നു."ഇതാണ് ഷാര്‍ജ.ഇവിടെയാണ് എന്‍റെ ഗ്രോസറി."വരൂ.." ആല്‍ബര്‍ട്ട് പയസ്സോടായി പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി.പയസ്സ് ബാഗുമെടുത്ത് ഇറങ്ങി,ആല്‍ബര്‍ട്ടിനു പുറകെ കടയിലേക്ക് നടന്നു.ആല്‍ബര്‍ട്ട് കയറി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബംഗാളി യുവാവ് പൊടുന്നനെ എണീറ്റു മാറി നിന്നു.ആല്‍ബര്‍ട്ട് ഒരു തണുത്ത പെപ്സി ടിന്നെടുത്ത് പയസ്സിനു കൊടുത്തു.ഒരു ചെയര്‍ എടുത്തു കൊടുത്ത് പയസ്സിനോട് ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ബംഗാളിയോടായി ഹിന്ദിയില്‍ പറഞ്ഞു"ബികോഷ്..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..ഇനി ഈ കട നോക്കി നടത്തുന്നത് പയസ്സാണ്..എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.."
"ടീക്കെ..അര്‍ബാബ്.." ബികോഷ് ഭവ്യതയോടെ പറഞ്ഞു.
ആല്‍ബര്‍ട്ട് പയസ്സിനെയും കൂട്ടി കടയുടെ അകത്തുനിന്നും മുകളിലേക്കുള്ള കോവണി കയറി.അവിടം ഒരു ചെറിയ ഗോഡൌണ്‍ പോലെ തോന്നിച്ചു.പ്ലേവുഡ് ഉപയോഗിച്ച് വേര്തിര്‍ച്ച ഒരു കിടപ്പ് മുറിയും,ചെറിയ ഒരു അടുക്കളയും,അതിനടുത്തായി ഒരു ടോയിലെറ്റും ഉണ്ടായിരുന്നു.മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ചൂണ്ടി ആല്‍ബര്‍ട്ട് പറഞ്ഞു."ഇതാണ് പയസിന്റെ കട്ടില്‍.ഒന്ന് കുളിച്ചു ഫ്രെഷായി വരൂ..നമുക്കെന്റെ റൂമിലേക്ക് പോകാം".
പയസ്സ് ബാഗ് തുറന്നു മാറി ധരിക്കാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിമുറിയിലേക്ക് നടന്നു.ടാപ്പ് തുറന്നു കയ്യും,മുഖവും കഴുകി.വെള്ളത്തിന് നല്ല ചൂടായിരുന്നു.ചൂട് വെള്ളത്തിലുള്ള കുളി പയസ്സിനെ ഉന്മേഷവാനാക്കി.കുളി കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ആല്‍ബര്‍ട്ടിനെ കണ്ടില്ല.പയസ്സ് കോണിപ്പടികള്‍ ഇറങ്ങി താഴെ കടയിലേക്ക് ചെന്നു.
ആല്‍ബര്‍ട്ട് ഒരു കൌമാരക്കാരനെ ഉറക്കെ ശകാരിക്കുന്നു.അവന്‍ പേടിച്ചു വിളറിയിരിക്കുന്നു.കടയിലെ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന മലയാളി പയ്യനായിരുന്നു അവന്‍.സാധനങ്ങളുമായി പോയി തിരികെ എത്താന്‍ വൈകിയെന്നു ബികോഷ് ആല്‍ബര്ട്ടോട് പറഞ്ഞതാണ് പയ്യന് വഴക്ക് കേള്‍ക്കേണ്ടി വന്നത്.വഴിയില്‍ അവന്റെ സമ പ്രായത്തിലുള്ള കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ട് നോക്കി നിന്നു പോയി,മുതലാളി കടയിലുണ്ടാകുമെന്നു തീരെ കരുതിയിരുന്നില്ല.ബികോഷ് കിട്ടിയ തക്കം മുതലാക്കുകയും ചെയ്തു.അവന്‍ തല കുനിച്ചു നിന്നു.
പയസ്സ് വരുന്നത് കണ്ട് ആല്‍ബര്‍ട്ട് പെട്ടെന്ന് മുഖത്തെ കോപം മാറ്റി.പയസ്സിനെയും കൂട്ടി വണ്ടിയിലേക്ക് നടന്നു.അപ്പോഴേക്കും അന്തിച്ചോപ്പ് പരന്നിരുന്നു.
ആല്‍ബര്‍ട്ടിന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ആണ് ജോലി.മോശമില്ലാത്ത സാലറിയും,അക്കൊമഡേഷനും ഉണ്ട്.സൈഡ് ബിസിനെസ്സായി ഈ ഗ്രോസറിയും നടത്തുന്നു.നാട്ടിലെ വലിയ സമ്പന്നന്‍..
ആല്‍ബര്‍ട്ടിന് ബികോഷിനെ അത്ര വിശ്വാസം പോര..താനില്ലാത്തപ്പോള്‍ അയാള്‍ പലകള്ളതരങ്ങളും നടത്തുന്ന പോലെ..വിശ്വസ്തനായ ഒരാളെ വേണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജോസഫ് പയസ്സിന്റെ കാര്യം പറഞ്ഞത്.ബോംബെയില്‍ പയസ്സിന്റെ ബിസിനെസ്സ് നടത്തിപ്പുകള്‍ വിജയമായിരുന്നെന്ന്‍ അറിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ട് മറ്റൊന്നും നോക്കിയില്ല.അങ്ങനെയാണ് പയസ്സിനെ കൊണ്ടു വരുന്നത്.
ഒരു വലിയ ബില്‍ഡിങ്ങിനു മുന്നിലെത്തി പിക്കപ്പ് നിന്നു.ആല്‍ബര്‍ട്ടിന്റെ താമസ സ്ഥലം.രണ്ടാം നിലയിലേക്ക് സ്ട്ടയര്‍ കൈസ് കയറി.ആല്‍ബര്‍ട്ടിന്റെ മുറി വിശാലമായിരുന്നു.അതില്‍ അഞ്ചു കട്ടിലുകള്‍ കാണപ്പെട്ടു.ഒരു വലിയ അടുക്കളയിലേക്കു പയസ്സിനെയും കൂട്ടി ആല്‍ബര്‍ട്ട് ചെന്നു.
ഒരു തീന്‍ മേശക്കു ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നു.പയസ്സിനെ അവിടെ ഇരുത്തി ആല്‍ബര്‍ട്ടും ഇരുന്നു.കഴുകി അട്ടിവെച്ചിരിക്കുന്ന പ്ലേറ്റുകളില്‍ ഒന്നെടുത്ത് ആല്‍ബര്‍ട്ട് പയസ്സിനു ഭക്ഷണം വിളമ്പി കൊടുത്തു.മറ്റൊരു പ്ലേറ്റില്‍ അയാള്‍ക്കും എടുത്ത് കഴിക്കാന്‍ തുടങ്ങി.ചിലര്‍ക്കൊക്കെ ആല്‍ബര്‍ട്ട് പയസ്സിനെ പരിചയപ്പെടുതുന്നുണ്ടായിരുന്നു.
ഓരോരുത്തരായി കഴിക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു, പയസ് ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു, പതുക്കെ കൈകഴുകി ആല്‍ബര്‍ട്ടിന്റെ മുറിയിലേക്ക് നടന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.
പലരും പുറത്തെ വരാന്തയില്‍ ഇരുന്നു പത്രം വായിക്കുകയും,വര്‍ത്തമാനം പറയുകയും ചെയ്യുകയായിരുന്നു.ആല്‍ബര്‍ട്ട് മുറിയിലേക്ക് വന്നു,"പയസ്സ് കിടന്നോള്..നാളെ മുതല്‍ കടയില്‍ ജോലിക്ക് നില്ക്കെണ്ടതല്ലേ.."ഇന്ന് ഇവിടെ കഴിയാം..." പയസ്സിനു തനിച്ചു കിടക്കാന്‍ അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്നോണം റൂമിലെ എസി ഓണ്‍ ചെയ്തു ലൈറ്റ് ഓഫാക്കി ആല്‍ബര്‍ട്ട് പുറത്തിറങ്ങി വാതില്‍ ചാരി.(തുടരും.)
Followers
Saturday, 25 December 2010
Monday, 13 December 2010
ജീവിത ഗാഥ-6
ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു,പയസ്.ഇടയ്ക്കിടെ ഓരോ ക്ലാസ്സ്മുറിയിലേക്കും നോക്കുന്നുണ്ട്.5 -ബീയുടെ മുന്നിലെത്തിയപ്പോള്‍ പയസ് നിന്നു,സയന്‍സ് അധ്യാപികയായ ആഗ്നസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.വാതില്‍ക്കല്‍ നില്‍ക്കുന്ന പയസിനെ കണ്ട് ആഗ്നസ് പുറത്തേക്കു വന്നു."എന്താ സാര്‍?" അവര്‍ ഭവ്യതയോടെ ചോദിച്ചു. "റോഷനെ കൂട്ടികൊണ്ട് പോകാന്‍ വന്നതാ..ഹെഡ്മാസ്റ്റെര്‍ ക്ലാസ്സില്‍ ചെന്നു വിളിച്ചോളാന്‍ പറഞ്ഞു". പയസ് പറഞ്ഞത് കേട്ടു "ശരി" എന്ന് പറഞ്ഞു തലകുലുക്കി കൊണ്ട് ആഗ്നസ് അകത്തേക്ക് പോയി."റോഷന്‍,പപ്പാ വന്നിട്ടുണ്ട്..കുട്ടി ബാഗെടുത്ത് ചെന്നോളൂ.." ടീച്ചര്‍ പറഞ്ഞത് കേട്ടു,റോഷന്‍ സന്തോഷത്തോടെ പുസ്തകങ്ങള്‍ പെറുക്കി ബാഗിലാക്കി വേഗം പയസിനരികിലേക്ക് ചെന്നു.പപ്പയ്ക്ക് തന്നോടും,മമ്മിയോടും ഉള്ള പിണക്കമൊക്കെ മാറിക്കാണും എന്ന് അവന്‍ ആശ്വസിച്ചു.
പയസ് അക്ഷമനായി വരാന്തയില്‍ നില്‍ക്കുകയായിരുന്നു.റോഷനെ കണ്ട് അയാള്‍ സന്തോഷത്തോടെ അവന്റെ കൈകള്‍ കവര്‍ന്നു."പപ്പാ.. പയസ്സ് വിളിച്ചു.പയസ്സിന്റെ ആന്തരാളങ്ങളില്‍ നിന്നു ഒരു തേങ്ങല്‍ ഉയര്‍ന്നു.പണിപ്പെട്ടു അതടക്കി മുട്ട് താഴ്ത്തിയിരുന്നു റോഷന്റെ കവിളില്‍ ഉമ്മവെച്ചു.മനസ്സില്‍ കുറ്റബോധത്തിന്റെ ചീളുകള്‍ അസ്വസ്ഥതയായി പടരുന്നതറിഞ്ഞു..എഴുന്നേറ്റു റോഷന്റെ കൈകള്‍ പിടിച്ചു സ്കൂള്‍ ഗേറ്റിനു അരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടോരിക്ഷയിലേക്ക് നടന്നു,"നമ്മളെവിടെക്കാ പപ്പാ പോകുന്നെ.".ഒട്ടോയിലേക്ക് കയറുമ്പോള്‍ റോഷന്‍ ആരാഞ്ഞു.മറീനയുടെ വീട്ടിലേക്കു സ്കൂളില്‍ നിന്നും ഏതാനും മിനുട്ടിന്റെ നടത്തമേ ഉണ്ടായിരുന്നുള്ളൂ.
.
ഓട്ടോ നീങ്ങുമ്പോള്‍ റോഷന്‍ സംശയത്തോടെ വീണ്ടും പപ്പായെ നോക്കി.അവന്റെ നോട്ടം നേരിടാതെ പുറത്തേക്കു കണ്ണുകള്‍ പായിച്ചു കൊണ്ട് പയസ് പറഞ്ഞു."വല്യമ്മച്ചിയെ കാണണ്ടേ നിനക്ക്..വല്യമ്മച്ചിക്കു നല്ല സുഖമില്ല.."
റോഷന്‍ മിണ്ടാതെ തല താഴ്ത്തിയിരുന്നു.വല്യമ്മച്ചിയെ കാണാഞ്ഞിട്ട് തനിക്കും,അമ്മച്ചിക്കും ഒത്തിരി സങ്കടമുണ്ടല്ലോ എന്നോര്‍ക്കുകയായിരുന്നു,അവന്‍..
ഓട്ടോ പഞ്ചായത്ത് ഓഫീസും കഴിഞ്ഞു,ഹൈസ്കൂളും പിന്നിട്ടു വളവു തിരിഞ്ഞ് വലിയ വീട്ടില്‍ തറവാടിനു മുന്നിലെത്തി നിന്നു.ഓട്ടോക്കാരന് കാശും കൊടുത്ത് പയസ് മകനെയും കൂട്ടി വീട്ടിലേക്കു കയറി.
മുന്‍വശത്തെ മുറിയുടെ ചുമരില്‍ തൂക്കിയ അബ്രഹമാന്റിന്റെ വലിയ ഫോട്ടോയില്‍ പറ്റിയ പൊടികള്‍ തുടച്ചു മാറ്റുകയായിരുന്നു രുക്ക.പയസിനെയും,റോഷനെയും കണ്ട് കൈകള്‍ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ആഹ്ലാദത്തോടെ അവര്‍ അടുത്തേക്ക് ചെന്നു.വല്യമ്മച്ചിയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് റോഷന് സങ്കടമായി.."വല്യമ്മച്ചിക്കു വയ്യായ്കയാ..?`"എന്ന് ചോദിച്ച റോഷനെ മുത്തങ്ങള്‍ കൊണ്ടു മൂടുകയായിരുന്നു രുക്ക.വല്യമ്മച്ചിക്കു മോനെ കാണാത്ത വിഷമമാടാ..ഇപ്പം ഒരസുഖവുമില്ല..രുക്ക തേങ്ങി.."മറീനയെ കൂടി കൂട്ടാമായിരുന്നില്ലെടാ നിനക്ക്.."അവര്‍ പയസ്സിനു നേര്‍ക്ക് മുഖമുയര്‍ത്തി കൊണ്ടു ചോദിച്ചു.
പയസ്സ് മുഖം താഴ്ത്തി,"മറീനയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു..ഇനി അവളെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട"പതുക്കെ പറഞ്ഞു കൊണ്ടു പയസ് ധ്രിതിയില്‍ പുറത്തേക്കിറങ്ങി പോയി.രുക്ക സ്തബ്ധയായി ആ പോക്ക് നോക്കി നിന്നു.
മറീനയുടെ ആങ്ങളമാരും പയസ്സും,തമ്മില്‍ ഉടക്കുണ്ടാവുകയും,മറീനയെ ഇനി വലിയവീട്ടിലേക്ക് അയക്കുന്നില്ലെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു.പയസ് റോഷനെ തന്റെ വീട്ടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി.മറീന വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു.അമ്മയും,ആങ്ങളമാരും തീര്‍ത്ത വീടുതടങ്കലില്‍ കണ്ണീര്‍ കടലില്‍ അവള്‍ മുങ്ങി.
നിസ്സാര കാര്യങ്ങള്‍ ഒരു ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന കാഴ്ച സ്വന്തം ജീവിതത്തിലൂടെ കാണുകയായിരുന്നു പയസ്സും,മറീനയും..
വീട്ടിലെ കോലായില്‍ വെറും നിലത്തു കിടക്കുകയായിരുന്നു പയസ്സ്.വലിച്ച് കഴിയുന്തോറും വീണ്ടും പുതിയ സിഗരറ്റിനു തീ കൊളുത്തി കൊണ്ട്..
അമ്മച്ചി വന്നു അടുത്തിരുന്നത് പയസ്സ് അറിഞ്ഞില്ല.അവന്‍ വേറേതോ ലോകത്തായിരുന്നു.വലിച്ചൂതി വിടുന്ന പുകച്ചുരുളുകള്‍ക്കൊപ്പം അലയുന്ന മനസ്സ്..
"മോനെ..."രുക്ക വിളിച്ചു.പയസ്സ് എണീറ്റിരുന്നു സിഗരട്ട് കുത്തി കെടുത്തി.അമ്മയുടെ നേര്‍ക്ക് നോട്ടമിട്ടിരുന്നു.ആകെയുള്ള ആണ്തരിയുടെ ആ അവസ്ഥയില്‍ രുക്ക വളരെയേറെ വിഷമിച്ചു."മോനെ,നമ്മുടെ മേരിയുടെ കെട്ടിയോന്‍ ജയിംസ് നിനക്കൊരു വിസ സംഘടിപ്പിച്ചു തരാമെന്നു ഏറ്റിട്ടുണ്ട്,ദുബായിലേക്ക്.."
പയസ്സ് മൂളിക്കേട്ടു..ഒരു മാറ്റം അനിവാര്യമാണെന്ന് അവനും അറിയാമായിരുന്നു.
അധികം താമസിയാതെ പയസ്സിനായുള്ള വിസ എത്തി.ജീവിതത്തിനെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പയസ്സ് യാത്രയ്ക്കൊരുങ്ങി.അധികം ആരോടും യാത്ര ചോദിക്കാതൊരു യാത്ര..ഏഴാം കടലിന്നക്കരെക്ക്...
(തുടരും)

Tuesday, 7 December 2010
ജീവിതഗാഥ-5
ഗ്രാമത്തിലെ നാലുംകൂടിയ കവലയിലെ 'ഹോട്ടല്‍രാജുവില്‍' പതിവിലേറെ ആള്‍ക്കാര്‍..കൃശഗാത്രനായ രാജു സമാവറില്‍ നിന്നെടുത്ത ചൂട് ചായ ഗ്ലാസ്സുകളിലേക്ക് വീശിയൊഴിക്കുന്ന തിരക്കിലാണ്.
''ഡാ..ജോബിയെ..വല്യ വീട്ടിലെ പയസ് ലോറി വാങ്ങിച്ചത് അറിഞ്ഞില്ലേ?''
''കാശ് ഉള്ളോരു അങ്ങനെ പലതും മേടിക്കും അങ്ങിനെ അല്ലിയോ ജോസച്ചായാ?''
"ഉം...പിന്നെ..അവന്റെ അപ്പന്‍ അബ്രഹാമായിട്ടു സമ്പാദിച്ചു വെച്ചതൊക്കെ മുടിയനായ ഇവന്‍ വിറ്റുതുലയ്ക്കുമെന്നാ തോന്നുന്നേ.."
"അത് ശെരിയാ ഇന്നാളു കണ്ടപ്പം കുന്നുമ്പുറത്തെ കശുവണ്ടി തോട്ടം വില്‍ക്കാനുണ്ട്,പറ്റിയ ആളുണ്ടെല്‍ പറയണമെന്നും പയസ്സ് പറഞ്ഞതായി നമ്മുടെ അവറാച്ചന്‍ പറഞ്ഞു.."
അങ്ങേതിലെ ജോസും,വാഴ വളപ്പിലെ ജോബിയും,പയസ്സിന്റെ കാര്യം ആയിരുന്നു അന്നത്തെ സായാഹ്ന സംസാര വിഷയമാക്കിയത്.കേട്ടിരിക്കാന്‍ രാജുവിന്റെ പതിവ് കസ്റ്റമേസ് എല്ലാവരും ഉണ്ടായിരുന്നു.
പയസ്സ് ലോറി വാങ്ങുകയും,പയസ്സിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ഉമ്മറിനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു.പണയില്‍ നിന്നു കല്ല് കടത്തുന്ന ജോലി പയസ്സിന്റെ ലോറി ചെയ്തു കൊണ്ടിരിക്കെ, പയസ്സിനു ലോറി ഡ്രൈവിംഗ് പഠിക്കാനുള്ള മോഹം കലശലായി.ഉമ്മര്‍ പഠിപ്പിക്കാമെന്നേറ്റു.ഒരു ദിവസം പണി കഴിഞ്ഞു വന്ന ഉമ്മരെയും കൂട്ടി പയസ്സ് ലോറി ഓട്ടം പഠിക്കാന്‍ ഇറങ്ങി.
അത്യാവശ്യം വെള്ളമടിച്ചു ഫിറ്റായ ഉമ്മര്‍ വളയം പയസ്സിനെ ഏല്‍പ്പിച്ചു ഉറക്കം തൂങ്ങാന്‍തുടങ്ങി.
റെയില്‍വേ സ്റ്റേഷനരികിലെ ആല്‍മരത്തിന്‍അരികിലെത്തിയപ്പോള്‍ എതിരെ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട പയസ്സ് ബ്രേക്കിനായി പരതി.ആക്സിലരേട്ടരില്‍ കാല്‍ അമര്‍ന്നു.''ഉമ്മരെ,എവിടാടോ ബ്രേക്ക്? എങ്ങനാടോ ഇതൊന്നു നിര്‍ത്താ? ''
പയസ്സിന്റെ ചോദ്യം കേട്ടു തലയുയര്‍ത്തിയ ഉമ്മര്‍ കണ്ടത് ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതാണ്.
ആനി സ്കൂളില്‍ നിന്നും വന്നപ്പോള്‍ പിന്നാമ്പുറത്തെ വരാന്തയിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മറീനയെയാണ് കണ്ടത്.
"എന്താ നാത്തൂനേ,എന്നതാ പറ്റിയത്.." ആനി ചോദിച്ചു.
മറീന മൂക്കുപിഴിഞ്ഞു കൊണ്ടു കരച്ചില്‍ തുടര്ന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ആനി പുസ്തക കെട്ടുകള്‍ അകത്തെ മുറിയില്‍ കൊണ്ടു വെച്ചു അമ്മച്ചിയുടെ അരികിലേക്ക് നടന്നു.രുക്ക കട്ടിലില്‍ കിടക്കുകയായിരുന്നു..അരികില്‍ മേരിയുമുണ്ട്.
ആനി വരുന്നത് കണ്ടു മേരി അമ്മച്ചിക്കരികില്‍ നിന്നെഴുന്നേറ്റു."പയസിച്ചായന്റെ വണ്ടി മറിഞ്ഞു.."മുഖവുരയില്ലാതെ മേരി പറഞ്ഞത് കേട്ടു ആനി നടുങ്ങി.
" ഇച്ചായന് വല്ലതും പറ്റിയോ അമ്മച്ചീന്നു" ചോദിച്ചു കൊണ്ട് ആനി രുക്കയുടെ ദേഹത്തേക്ക് വീണു.ആനിയെ പിടിച്ചു അവര്‍ പതുക്കെ എഴുന്നേറ്റിരുന്നു.
പയസ്സിനും,ഉമ്മറിനും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലായിരുന്നു.എന്നാല്‍
ഓട്ടോയില്‍ സഞ്ചരിച്ച യുവതിയും,ഓട്ടോ ഡ്രൈവറും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.യുവതി ആ നാട്ടിലെ ആശുപത്രിയിലെ നഴ്സായിരുന്നു.പയസിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കേസും കോടതിയുമായി മാസങ്ങള്‍ നീങ്ങി.അവസാനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വലിയ തുക പിഴ അടയ്ക്കാന്‍ കോടതി വിധിച്ചു.പയസ് ലോറി വിറ്റു.ആ തുക നല്‍കി.
വീണ്ടും ചില ബിസിനസ്സുകള്‍ തുടങ്ങിയെങ്കിലും എല്ലാം പകുതിയില്‍ നിന്നു.ആയിടക്കു മറീനയുടെ വീട്ടുകാരുമായും പയസ്സിനു പിണങ്ങേണ്ടി വന്നു.
മറീന മാനസികമായി വളരെയേറെ വിഷമത്തിലായി.ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും തന്റെ വീട്ടുകാരെ വളരെ ഏറെ സ്നേഹിച്ചിരുന്നു.മറീനയുടെ
ജോസിച്ചായന്റെ മകളുടെ കല്യാണം ആയപ്പോള്‍ മറീന വീട്ടിലേക്കു പോവാന്‍ പയസ്സിന്റെ അനുവാദം ചോദിച്ചു."പോകുന്നെങ്കില്‍ പോയിക്കോള്..പിന്നെ ഇങ്ങോട്ടേക്കു വരേണ്ട "എന്നാണു പയസ്സ് മറുപടി നല്‍കിയത്.അപ്പോള്‍ തന്നെ വീട്ടില്‍ നിന്നു ഇറങ്ങി പോവുകയും ചെയ്തു.
രണ്ടുനാള്‍ പയസ്സ് വീട്ടിലേക്കു വന്നില്ല.മറീനയുടെ വിഷമം കണ്ടു രുക്ക അവളോട് കല്യാണം കൂടാന്‍ പറഞ്ഞു.. "അവനെ ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കോളാം..മോള്‍ പോയിക്കോള്" എന്ന് രുക്ക പറഞ്ഞപ്പോള്‍ അവള്‍ക്കു സന്തോഷമായി.
കല്യാണം കഴിഞ്ഞു രണ്ടു ദിവസമായിട്ടും പയസ്സ് തന്നെ അന്വേഷിച്ചു വരാത്തതില്‍ മറീന അപകടം മണത്തു.
അവള്‍ മകനെയും കൂട്ടി പയസ്സിന്റെ വീട്ടിലേക്കു പുറപ്പെട്ടു.വലിയ വീട്ടില്‍ എത്തിയപ്പോള്‍ പയസ്സ് വീട്ടിലുണ്ടായിരുന്നില്ല.രുക്ക ആകെ ക്ഷീണിതയായി കാണപ്പെട്ടു."അമ്മച്ചീ പയസിച്ചായന്‍?" മറീനായുടെ വേവലാതിപൂണ്ട ചോദ്യം കേട്ടു രുക്ക ഒരു നിമിഷം അവളെ നോക്കി നിന്നു.എന്നിട്ട് പറഞ്ഞു"മോളെ..അവന്‍ വല്ലാത്ത ദേഷ്യത്തിലാ..നീ ഒരുമ്പെട്ടു പോയതാന്നാ അവന്‍ പറയുന്നത്,ഞാനെത്ര പറഞ്ഞിട്ടും അവനു മനസ്സിലാകുന്നില്ല...അമ്മച്ചി അവളുടെ സൈഡില്‍ നിന്നു എന്നെ കൊച്ചാക്കി എന്നാ അവന്‍ പറയുന്നേ..".രുക്ക പറഞ്ഞു കഴിയുമ്പോഴേക്കും പയസ്സ് അവിടെ എത്തി.അവന്‍ മറീനയെ ക്രുദ്ധനായി നോക്കി."ഇപ്പോള്‍ ഇവിടെ നിന്നിറങ്ങി കൊള്ളണം..".പയസ്സ് പറഞ്ഞത് കേട്ടു മറീന ഞെട്ടി. പയസ്സിന്റെ വാക്കുകള്‍ കേട്ടു രുക്കയും,ആനിയും പകച്ചു.അവരുടെ വിലക്കുകളെ വക വെയ്ക്കാതെ പയസ്സ് മറീനയെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി.(തുടരും)
Monday, 29 November 2010
ജീവിത ഗാഥ-4
ജീവിത ഗാഥ-4
അവശനായി കിടക്കുന്ന അബ്രാഹാമിനോടും,പരിഭ്രമിച്ചിരിക്കുന്ന രുക്കയോടും എന്ത് പറയണമെന്നറിയാതെ ജോസഫ് പതറി.
അയാളുടെ വിഹ്വലമായ മുഖം ഏതോ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് രുക്കയ്ക്ക് തോന്നി.
ആ സമയം രുക്കയുടെ മൂത്തമകള്‍ അലമുറയിട്ടു കരഞ്ഞു കൊണ്ട് അവിടെ എത്തി.''അമ്മച്ചീ....നമ്മടെ പയസിന്റെ മോള്‍...'' മേരി ഏങ്ങലടിച്ചു. ''എന്നതാടീ നമ്മടെ വാവയ്ക്ക്..ടെസ്സിന് എന്നാ പറ്റിയെന്നാ?'
മേരിയെ പിടിച്ചു കുലുക്കി കൊണ്ട് രുക്ക ചോദിച്ചു.
ഒന്നും പറയാനാവാതെ വിതുമ്പുന്ന മകളെ കണ്ടു അബ്രഹാം ജോസഫിന്റെ കൈകള്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
'' ജോസഫേ എന്താണ്ടായിത്...ആധിപിടിപ്പിക്കാതെ പറ!''
''ഒരു കൈപ്പിഴ പറ്റി ..പന്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വാവ പറമ്പിലേക്ക് ഇറങ്ങിയത് ഞങ്ങള്‍ ആരുടേയും കണ്ണില്‍ പെട്ടില്ല..കുഞ്ഞു കാല്‍ വഴുതി തൊടിയിലെ കുളത്തില്‍ വീണു...
അമ്മച്ചി ചെന്നെടുക്കുമ്പോഴേക്കും.......ഇത്രയും പറഞ്ഞു അയാള്‍ തലകുനിച്ചു. എന്റീശോയേ...........ആര്‍ത്തനാദത്തോടെ രുക്ക പിറകിലേക്ക് മറിഞ്ഞു.. മേരി അമ്മച്ചിയെ താങ്ങി.
******************************************
ശവമടക്ക് കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു.കുഴിമാടത്തില്‍ വീണു കരയുന്ന മെറീനയെയും,അവളെ കെട്ടിപ്പിടിച്ചു തേങ്ങുന്ന രുക്കയെയും എഴുന്നേല്‍പ്പിക്കുന്ന പയസിനെ നോക്കി അബ്രഹാം ഉള്ളുരുകി കരഞ്ഞു.പയസ് ഇതെങ്ങിനെ താങ്ങുമെന്ന് അയാള്‍ക്കോര്‍ക്കാനെ കഴിഞ്ഞില്ല.ടെസ്സിന്റെ അപമ്രിത്യുവിന് ശേഷം പയസ് ബോംബെയിലേക്ക് പോകുന്നത് താല്‍കാലികമായി നിര്‍ത്തി.മറീനയുടെ ആങ്ങളയെ കടകള്‍ നോക്കിനടത്താന്‍ ഏല്‍പ്പിച്ചു.മറീനയ്ക്ക് പയസ്സിന്റെ സാമീപ്യം ഒട്ടേറെ ആശ്വാസം നല്‍കി.പതിയെ എല്ലാവരും യാഥാര്‍ത്യത്തിന്റെ ലോകത്തേക്ക് മടങ്ങി.
മറീന ഒരു ആണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയതോടെ അവളുടെ പഴയ കളിചിരികള്‍ തിരിച്ചു വന്നു.എങ്കിലും എല്ലാവരുടെയും മനസ്സില്‍ ഒരിക്കലും മായാത്ത നീറ്റലായി ടെസ്സ് ഉറങ്ങി കിടന്നു.
പയസ്സിന്റെ ബോംബയിലേക്കുള്ള യാത്രകള്‍ കുറഞ്ഞതോടെ കടകള്‍ പൂര്‍ണ്ണമായും
മറീനയുടെ ആങ്ങളമാരുടെ അധികാരത്തിലേക്ക് മാറി.പയസ്സിനാവട്ടെ അതിലൊന്നും വലിയ താല്‍പര്യവും ഇല്ലായിരുന്നു.മകന്‍ അലസതയുടെ കൂട്ടുകാരനാവുകയാനെന്നു മനസ്സിലാക്കിയ അബ്രഹാം കുറെ ഉപദേശ നിര്‍ദേശങ്ങള്‍ മകന് നല്‍കിയെങ്കിലും പയസ്സ് അതൊന്നും ചെവി കൊണ്ടില്ല.
ഒരു നൊയമ്പ് കാലത്തെ രാത്രിയില്‍ അബ്രഹാമിന് അസുഖം വര്‍ധിച്ചു.ഒരു രാത്രി മുഴുവനും മരണത്തോട് മല്ലിട്ട എബ്രഹാം വെളുപ്പാന്‍ കാലത്ത് അന്ത്യശ്വാസം വലിച്ചു. മരണ സമയത്ത് രുക്കയും, പെണ്മക്കളും അപ്പന്റെ അരികത്തു തന്നെ ഉണ്ടായിരുന്നു.ജീവിതത്തിന്റെ പാതിവഴിയില്‍ രുക്ക വിധവാ വേഷം അണിയേണ്ടി വന്നു.'എന്നെയും മക്കളെയും തനിച്ചാക്കി പോയല്ലോ; എന്ന് പതം പറഞ്ഞു കരയുംപോളും എന്തോ രുക്കയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയില്ല.
ജീവിതാനുഭവങ്ങള്‍ രുക്കയെ കണ്ണീര്‍ വറ്റിയ സ്ത്രീയായി തീര്‍ത്തിരുന്നു.
അബ്രഹാമിന്റെ മരണം ആ വീടിനെ നാഥനില്ലാത്ത കളരിയാക്കി മാറ്റി.തന്റെ അലംഭാവം മൂലം ബോംബയിലെ കടകള്‍ അന്വാധീനപ്പെട്ടു തുടങ്ങുന്നെന്നു മനസ്സിലാക്കിയ പയസ് കടകള്‍ വിറ്റു. ഒരു സ്നേഹിതന്റെ നിര്‍ദേശപ്രകാരം ലോറി
വാങ്ങാന്‍ തീരുമാനിച്ചു.ആ നാട്ടില്‍ ചുരുക്കം ചിലര്‍ക്കെ സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ...പയസ് ലോറി വാങ്ങിച്ചപ്പോള്‍ നാട്ടില്‍ അതൊരു സംസാര വിഷയമായി.(തുടരും!)
Saturday, 27 November 2010
ജീവിത ഗാഥ-3
രുക്കയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയത് രുക്കയുടെ സഹോദരീ ഭര്‍ത്താവായിരുന്നു.അബ്രഹാമോട് രുക്കയെ ഒരു ഡോക്ടറെ ചെന്നു കാണിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.അതനുസരിച്ച അബ്രഹാം രുക്കയെയും കൂട്ടി ആശുപത്രിയില്‍ ചെന്നു.
കുലീനയായ ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍.
അവര്‍ രുക്കയെ വിശദമായ പരിശോധന നടത്തി;രുക്കയുടെ രക്തവും,മൂത്രവും
ലാബിലേക്കയച്ചു.
റിസള്‍ട്ടില്‍ രുക്ക പ്രമേഹ ബാധിത ആണ് എന്നറിവായി. രുക്കയുടെ അസുഖത്തിനെ കുറിച്ച് അബ്രഹാം ആശങ്കാകുലനായിരുന്നു.രുക്കയ്ക്കാകട്ടെ രോഗത്തിന്റെ ഗൗരവം
അറിയില്ലായിരുന്നു.
ഉച്ചയൂണിനു ശേഷം നൂറുഗ്രാം നിലക്കടല കൊറിക്കല്‍ രുക്കയുടെ പതിവായിരുന്നു.
ആ പതിവ് നിര്‍ത്താന്‍ അബ്രഹാം ആവശ്യപ്പെട്ടെങ്കിലും രുക്ക തയ്യാറായില്ല.
പോരാത്തതിന് മുത്താറി ശര്‍ക്കരയിട്ട് കാച്ചിയുണ്ടാക്കുന്ന കുറുക്കും അവളുടെ ഇഷ്ട്ടവിഭവമായിരുന്നു.
അപ്പോഴേക്കും നാട് കുറെയേറെ പുരോഗമിച്ചു തുടങ്ങിയിരുന്നു.ചരല്‍ പാതകള്‍
മാറി ടാറിട്ട റോഡുകള്‍ നിലവില്‍ വന്നു.ഗ്രാമത്തിലേക്ക് പട്ടണത്തില്‍ നിന്നും ഒന്ന് രണ്ടു ബസ്സുകള്‍ സര്‍വീസ് തുടങ്ങി.ഗ്രാമത്തില്‍ മിക്കയിടങ്ങളും വൈദ്യുതി ലഭ്യമായി.അത്യാവശ്യം സ്ഥലങ്ങളില്‍ ടെലഫോണ്‍ സൗകര്യം നിലവില്‍ വന്നു.
രുക്കയുടെ പെണ്മക്കളില്‍ മൂത്തവളായ മേരിയുടെ കല്യാണം കഴിഞ്ഞു.അബ്രഹാമിന്റെ അമ്മയുടെ പേരായിരുന്നു മകള്‍ക്ക് രുക്ക നല്‍കിയത്..രുക്കയുടെ അമ്മയുടെ പേരും മേരി എന്നായിരുന്നുവല്ലോ..
അമ്മയ്ക്ക് നല്ല സുഖമില്ലാത്തതിനാല്‍ ഇളയവള്‍ വീട്ടുകാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.
രുക്കയുടെ രണ്ടാങ്ങളമാരും ബോംബെയില്‍ കച്ചവടം നടത്തുന്നുണ്ടായിരുന്നു..
ഇളയ ആങ്ങള ഒരു ബംഗലൂരുകാരിയെയും കൂട്ടി നാട്ടിലേക്ക് വന്നതോടെ പയസിനു എത്രയും പെട്ടെന്ന് കല്യാണം ആലോചിക്കണമെന്ന് രുക്കയും അബ്രഹാമും തീരുമാനിച്ചു.അത് പ്രകാരം ആ ഗ്രാമത്തില്‍ തന്നെയുള്ള 'മെറീന'എന്ന പെണ്‍കുട്ടിയുമായി പയസിന്റെ വിവാഹം ഉറപ്പിച്ചു.കല്യാണത്തിനായി പയസ് നാട്ടിലെത്തി. അപ്പോഴേക്കും അവന്‍ സുമുഖനായ ചെറുപ്പക്കാരന്‍ ആയിമാറിയിരുന്നു.വിവാഹം ആഘോഷമായി നടന്നു.മെറീന ഇരുനിറക്കാരി ആയിരുന്നുവെങ്കിലും പാലുപോലെ സുന്ദരമായ മനസ്സുള്ളവള്‍ ആയിരുന്നു.
സന്തോഷകരമായ കുറച്ചു മാസങ്ങള്‍ക്ക് ശേഷം പയസ് ബോംബെയിലേക്ക് മടങ്ങി.
മെറീനയുടെ വരവോടെ ആ കുടുംബത്തില്‍ ഒരു കുഞ്ഞുവാവയുടെ കിളിക്കൊന്ജലുകള്‍ ഉയര്‍ന്നുവന്നു.
പയസിനു മെറീനയില്‍ ജനിച്ചത് തങ്കക്കുടം പോലുള്ളൊരു പെണ്‍കുഞ്ഞായിരുന്നു,
രുക്ക അവള്‍ക്കു 'ടെസ്സ്' എന്ന് പേരുനല്‍കി.
പയസ് കൊടുത്തയച്ച അരഞ്ഞാണവും അരയില്‍ കെട്ടി കുഞ്ഞുവാവ വീട്ടിലാകെ ഓടിക്കളിക്കാന്‍ തുടങ്ങി.രുക്ക പഴയതുപോലെ ഉത്സാഹവതിയായി കാണപ്പെട്ടത് അബ്രഹാമില്‍ സന്തോഷം ഉണര്‍ത്തി.
പയസ് ഇടയ്ക്കിടെ നാട്ടില്‍ വരും.പോകും..മകളെ അയാള്‍ക്ക് ജീവനായിരുന്നു;മറീനയെയും...
പയസ് അതിബുദ്ധിമാനായ ചെറുപ്പക്കാരനായിരുന്നു.അവന്റെ മേല്‍നോട്ടത്തില്‍ കച്ചവടം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടു.കുറെയേറെ വസ്തുവകകള്‍ പയസ് സ്വന്തമാക്കി.മകന്റെ നേട്ടത്തില്‍ അബ്രഹാം അഭിമാനിച്ചുവെങ്കിലും അവന്‍ വല്ല ചതിയിലും അകപ്പെട്ടെക്കുമോ എന്നദ്ദേഹം ഭയക്കുകയും ചെയ്തു.
ജീവിതത്തിന്റെ ഗ്രാഫില്‍ ഉയര്ച്ചകളും താഴ്ചകളും പതിവാണല്ലോ..
അതുപോലെ തന്നെയാണ് സുഖദു;ഖങ്ങളുടെ കാര്യവും.
ചിലനേരങ്ങളില്‍ സ്വപ്നത്തില്‍ പോലും പോലും കരുതാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടാതായി വരും.
മറീനയ്ക്ക് കുറച്ചു ദിവസം അവളുടെ വീട്ടില്‍ പോയി നില്‍ക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു.അവളതു അമ്മച്ചിയോട് പറഞ്ഞു.
'അതിനെന്നതാ മോളെ...ആ തൊമ്മിച്ചനെ വിളിക്കെടീ ആനീ..'രുക്ക ഇളയമകള്‍ ആനിയോടു ഓട്ടോ വിളിക്കാന്‍ പറഞ്ഞു.രുക്ക തന്നെയാണ് മെറീനയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയത്.മറീനയും കുഞ്ഞും പോയതോടെ വീട് മൗനത്തിന്റെ വാല്മീക്യമായി മാറി.
മറീനയും കുഞ്ഞും പോയിട്ട് മൂന്നു ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയി.
അന്നൊരു കറുത്തവാവ് രാവായിരുന്നു.കഞ്ഞികുടിക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്ന ഭര്‍ത്താവിന്റെ പുറം തടവി ആശ്വസിപ്പിക്കുകയായിരുന്നു രുക്ക.പൊടുന്നനെ കാളിംഗ് ബെല്‍ ശബ്ദിച്ചു.വാതില്‍ ചാരിയിട്ടേ ഉള്ളൂവല്ലോ.. എന്നാലോചിക്കുമ്പോഴേക്കും മറീനയുടെ ആങ്ങള ജോസഫ് ഓടിക്കിതച്ചു കൊണ്ട് അകത്തേക്ക് വന്നു.അയാളാകെ പരവശനായിരുന്നു.(തുടരും)

Thursday, 25 November 2010
jevithagaatha2
ഭാഗം 2 (ജീവിത ഗാഥ.)
ബാലാര്‍ക്കന്‍ ബോംബെ നഗരത്തില്‍ പുഞ്ചിരി തൂകിയെത്തി.ഇന്നത്തെ പോലെ പടുകൂറ്റന്‍ കെട്ടിടങ്ങളും,അത്യന്താധുനിക വാഹനങ്ങളും ഇല്ലെങ്കിലും നഗരത്തില്‍ തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല.ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിത്യസ്ത ദേശക്കാരും,ഭാഷക്കാരും അന്നം തേടുന്ന മഹാനഗരം..
തിരക്കുകളില്‍ നിന്നും വിട്ടകന്നുള്ള കടല്‍തീരം.പ്രകാശ കിരണങ്ങള്‍ പ്രതിഫലിച്ചു നീലക്കടല്‍ വെട്ടിത്തിളങ്ങുന്നു..പഞ്ചസാര മണല്‍തരികളെ തിരകള്‍ ഉമ്മ വെച്ചുമടങ്ങുന്ന കാഴ്ച ആസ്വദിച്ചു കൊണ്ട് ഇടതു കൈത്തലത്തില്‍ തല വെച്ച് ചെരിഞ്ഞു കിടന്നു കൊണ്ട് ചൈനാ ബീഡി വലിച്ച് പുക ഊതിവിടുന്ന ഒരു പതിനൊന്നു വയസ്സുകാരന്‍..വെള്ള നിറത്തിലുള്ള ഷര്‍ട്ടും,കടും നീല നിറത്തിലുള്ള ഹാഫ് ട്രൌസറും...പ്രഭാതമായതിനാല്‍ ബീച്ചില്‍ തിരക്ക് കുറവായിരുന്നു.
ദൂരെ നിന്നുംരണ്ടുപേര്‍ ആ കടല്തീരത്തേക്ക് നടന്നടുത്തു.കൈലിയും ,ബനിയനും, അരയില്‍ പച്ചനിറത്തിലുള്ള ബെല്‍ട്ടും തലയില്‍ ഉറുമാലും കെട്ടി മമ്മാലിക്കയും,പാന്റും നരച്ച ഷര്‍ട്ടും ധരിച്ചു കമാലും...അബ്രഹാമിന്റെ കടയിലെ സഹായികളാണ് ഇരുവരും..
സൂര്യപ്രകാശം കണ്ണിലേക്കടിക്കുന്ന അസഹ്യതയാല്‍ നെറ്റിയില്‍ കൈകള്‍ വെച്ച്
മണലില്‍ കിടക്കുന്ന കുട്ടിയെ ചൂണ്ടി കമാല്‍ വിളിച്ചു പറഞ്ഞു.'...മമ്മാലിക്കാ..
കൊച്ചുമുതലാളി..ദാണ്ടേ കിടക്കുന്നു..'
വായിലെ മുറുക്കാന്റെ അവശേഷിച്ച വറ്റ് പുറത്തേക്കു തുപ്പി മമ്മാലിക്ക വിളിച്ചു..'ഡാ..പൈസു..മോനെ പൈസു...'
'പൈസു അല്ല മമ്മാലിക്കാ പയസ്...'
എന്ത് കുന്തമെങ്കിലും ആവട്ടെടാ..ഹംക്ക് നമ്മള്‍ക്ക് പണീണ്ടാക്കാന്‍!
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ വരുന്ന മമ്മാലി-കമാലുമാരെ കണ്ടു
ഓട്ടമല്‍സരത്തിനു പരിശീലിക്കുന്നവനെ പോലെ പയസ് ഓട്ടം തുടങ്ങി.
മണല്‍ തരികളില്‍ ആഴ്ന്നിറങ്ങുന്ന കാല്‍പാദങ്ങളെ വലിച്ചെടുത്തു ഓടാന്‍ പ്രയാസപ്പെട്ട മമ്മാലിക്കയും,കമാലും പതിവ് പോലെ തോറ്റു മടങ്ങി.
മകന്റെ വിദ്യാഭാസം തന്റെ മാത്രം സ്വപ്നമാണെന്ന് മനസ്സിലാക്കിയ അബ്രഹാം ആ മോഹം മടക്കി വെച്ചു.നാളുകള്‍ പിന്നെയും കടന്നു പോയി.പയസ് അപ്പനെ കച്ചവടത്തില്‍ നന്നായി സഹായിക്കാന്‍ തുടങ്ങി.മകന് കാര്യപ്രാപ്തിയായെന്നു മനസ്സിലാക്കിയ അബ്രഹാം മകനെ കടകള്‍ ഏല്‍പ്പിച്ചു നാട്ടിലേക്ക് മടങ്ങി.
നാട്ടില്‍അബ്രഹാമിനെകാത്തുഒരുദുരന്തംകിടപ്പുണ്ടായിരുന്നു.നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനും വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയും ആയിരുന്ന മന്ദബുദ്ധിയായ തന്റെ മകന്‍ ജോണിക്കുട്ടിക്ക് ദേഹത്താകെ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
വിശദമായ പരിശോധനകള്‍ക്കൊടുവില്‍ അര്‍ബുദ രോഗത്തിന്റെ പിടിയിലാണ് മകനെന്ന ദു:ഖസത്യം വെള്ളിടിയായി അവരില്‍ പതിച്ചു.
മനോധൈര്യം കൈവിടാതെ അബ്രഹാമും,രുക്കയും മകനു അവര്‍ക്ക് കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കി.
എന്നും തന്റെ നോട്ടം എത്തുന്നതിനു രുക്ക ജോണിക്കുട്ടിയെ അടുക്കളയുടെ അടുത്തുള്ള സ്റ്റോര്‍ മുറിയിലേക്ക്മാറ്റികിടത്തി.
നാള്‍ക്കുനാള്‍ രോഗം മൂര്ചിച്ചു വന്നു.വ്രണംതുടയിലേക്ക്കൂടിവ്യാപിച്ചു.
രുക്ക അത്യധികം വ്യസനത്തോടെയും ,അങ്ങേയറ്റം സ്നേഹത്തോടെയും വ്രണങ്ങള്‍ മരുന്ന് വെച്ചു കെട്ടുകയും വൃത്തിയാക്കുകയും ചെയ്തു.പതിവുപോലെ രുക്ക മരുന്ന് വെച്ചു കെട്ടുമ്പോള്‍ വ്രണത്തില്‍ നിന്നും പുഴുക്കള്‍ അരിക്കുന്നത് കാണാനിടയായി.അവള്‍ മകനെ കെട്ടിപ്പിടിച്ചു തേങ്ങി..' അധിക നാള്‍ അമ്മച്ചിയിങ്ങനെ വിഷമിക്കേണ്ടി വരില്ലമ്മച്ചീ...'ജോണിക്കുട്ടിയുടെ വാക്കുകള്‍ കേട്ട് രുക്ക കണ്ണുകളുയര്‍ത്തി അവനെ നോക്കി..ഒരു മന്ദബുദ്ധിയുടെതല്ലാത്ത വാക്കുകള്‍!
തന്റെ പാവം മകന്‍....അവര്‍ വീണ്ടും അവനെ കെട്ടിപിടിച്ചു തേങ്ങി.
പറഞ്ഞത് പോലെ തന്നെ അമ്മച്ചിയെ അധികം കഷ്ട്ടപ്പെടുത്താതെ അവന്‍ പോയി.
ശവമടക്ക് കഴിഞ്ഞു സെമിത്തേരിയില്‍ നിന്നെത്തിയ അബ്രഹാം പറഞ്ഞു'അങ്ങനെ ജോണിക്കുട്ടിയുടെ കല്യാണം കഴിഞ്ഞു'..കൂടെയുണ്ടായിരുന്ന പയസ്സും പെങ്കൊച്ചുങ്ങളും അപ്പനെ നോക്കി നിന്നു.
മരണം ആശ്വാസമേകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്..
ആ വീട്ടുകാര്‍ക്ക് ജോണിക്കുട്ടി നരകയാതന അനുഭവിക്കുന്നത് കണ്ടു നില്‍ക്കാന്‍ തക്ക മനക്കട്ടി ഉണ്ടായിരുന്നില്ല.അവര്‍ ജോണിക്കുട്ടിയുടെ മരണത്തില്‍ വേദനിക്കുകയും അതുപോലെ തന്നെ ആശ്വസിക്കുകയും ചെയ്തു.
ജോണിക്കുട്ടിയുടെ മരണ ശേഷം സദാ കര്മ്മനിരതയായിരുന്ന രുക്ക വിഷാദവതിയായും,ക്ഷീണിതയായും കാണപ്പെട്ടു.(തുടരും)

Wednesday, 24 November 2010
ജീവിത ഗാഥ
പ്രിയ സുഹൃത്തുക്കളെ ഇത് വായിക്കുന്നവര്‍ ഒരു പത്തമ്പത് കൊല്ലം പിറകോട്ടു പോയെ തീരു...ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ പോയിട്ട് വൈദ്യുതിയോ,വാഹനങ്ങളോ അധികം പ്രചാരത്തിലില്ലാത്ത കാലത്തേക്ക്..പരിമിതമായ അറിവ് മാത്രം ഉള്ള ഒരു സാധാരണ വീട്ടമ്മയുടെ എഴുത്തെന്ന രീതിയില്‍ മാത്രം ഈ നോവലിനെ കാണണേ...
രുക്ക പതിനാലു വയസ്സുള്ള ഗ്രാമീണകന്യകയാണ്..അറബിക്കടലിന്റെ തീരത്തുള്ള ഫലഭൂയിഷ്ട്ടമായ മണ്ണുള്ള ഒരു ഗ്രാമത്തിലാണ് അവള്‍ വസിക്കുന്നത്.രണ്ടാം ക്ലാസ്സില്‍ പടിപ്പു നിര്‍ത്തേണ്ടി വന്നവളാണ്.പെണ്‍കുട്ട്യോള്‍ അധികം എഴുത്തൊന്നും പഠിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ രുക്കയ്ക്കും സന്തോഷമായി.രുക്കയുടെ അനിയത്തിമാരെ കളിപ്പിച്ചും,കുളിപ്പിച്ചും,അണിയിച്ചും ,വീട്ടിലെ കോഴി കുഞ്ഞുങ്ങളെ പോറ്റിയും,കൊയ്ത്തു കഴിഞ്ഞ പാടത്ത് പച്ചക്കറികള്‍ കൃഷി ചെയ്തും ജീവിതം അര്‍ത്ഥവത്താക്കി മാറ്റി രുക്ക.
ഇതിനൊക്കെ പുറമേ സുലഭമായി കിട്ടുന്ന തെങ്ങോലകള്‍ വെള്ളം ഒഴിച്ച് കുതിര്‍ത്തു വെച്ച് നന്നായി മെടഞ്ഞു വെക്കാനുംഅവള്‍ക്കറിയാമായിരുന്നു.
വെളുത്ത് മെലിഞ്ഞു സുന്ദരിയായ രുക്ക പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് ചന്തയില്‍ കൊണ്ട് പോകുമ്പോള്‍ അന്നാട്ടിലെ ഓരോ ചെറുപ്പക്കാരന്റെയും മനസ്സില്‍ ചെണ്ടമേളം നടക്കും.പക്ഷെ നാട്ടിലെ പ്രമാണിമാരില്‍ ഒരാളായ രുക്കയുടെ പിതാവ് വര്‍ക്കിയെ ഭയന്ന് ഒറ്റ ചെറുപ്പക്കാരനും പ്രണയം പരസ്യമായി കാട്ടാന്‍ ധൈര്യപ്പെട്ടില്ല.അവരുടെ ഒളിച്ചും തെളിഞ്ഞുമുള്ള നോട്ടമൊന്നും രുക്കയും ശ്രദ്ധിച്ചതേയില്ല;അവള്‍ക്കു ചെയ്യാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലോ...
രുക്കയ്ക്ക് കല്യാണ പ്രായമായെന്നും പെണ്ണിനെ പെട്ടെന്ന് കെട്ടിച്ചു അയക്കണമെന്നും
മേരി ഭര്‍ത്താവിനെ നിരന്തരം ഓര്‍മ്മപെടുത്താന്‍ തുടങ്ങി.
സീമന്ത പുത്രിയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആ പിതാവിന് അവളെ പിരിഞ്ഞിരിക്കാന്‍ വലിയ വിഷമമായിരുന്നു.എങ്കിലും തന്റെകടമനിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനായത് കൊണ്ട്മകള്‍ക്കൊരുനല്ലവരനെതന്നെകണ്ടെത്തി.
പയ്യന് സിംഗപ്പൂരില്‍ ആണ് ജോലിയെന്നറിഞ്ഞു രുക്കയുടെ അമ്മയ്ക്ക് വലിയ സന്തോഷമായി.രുക്കയെക്കാള്‍ പത്തിരുപതു വയസ്സ് മൂപ്പുണ്ടായിരുന്നു പയ്യന്.സ്വന്തമെന്നു പറയാന്‍ ഒരു അമ്മ മാത്രമേ ഉള്ളു..അവരാകട്ടെ രോഗിണിയാണ്.അമ്മയെ പരിചരിക്കാന്‍ അത് മകളെപോലെയുള്ള ഒരുവളാകാന്‍ ആണ് അബ്രഹാം ഈ കല്യാണം ആലോചിച്ചത് തന്നെ..
വിവാഹം തരക്കേടില്ലാതെ തന്നെ വര്‍ക്കി നടത്തി.
തന്റെപ്രിയപ്പെട്ട,പിതാവിനെയും,അമ്മയെയും,അനിയത്തിമാരെയും,കോഴികളെയും,
നട്ടു വളര്‍ത്തിയ കൃഷിയെയുമൊക്കെ ഉപേക്ഷിച്ചു പോകേണ്ടി വന്നതില്‍ രുക്കയ്ക് അഗാധമായ ദുഖമുണ്ടായിരുന്നു.എങ്ങിയേങ്ങി കരഞ്ഞ അവളെ അനിയത്തിമാര്‍ കരച്ചിലോടെ കെട്ടിപിടിച്ചു കരഞ്ഞതോടെ അവിടെ ഒരു സങ്കടകടല്‍ തന്നെ ഉയര്‍ന്നു.
കാരണവര്‍മാര്‍ ഇടപെട്ടു രുക്കയെ മണവാളനൊപ്പം അയച്ചു.രുക്കയുടെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ ദൂരം മാത്രമേ അബ്രഹാമിന്റെ വീട്ടിലെക്കുണ്ടായിരുന്നുള്ളൂ..കല്യാണം കഴിഞ്ഞു നാലാഴ്ച്ചകള്‍ക്ക് ശേഷം അബ്രഹാം സിംഗപ്പൂരിലേക്ക് തിരിച്ചു പോയി.രോഗിയായ അമ്മായി അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതല രുക്കയില്‍ നിക്ഷിപ്തമായതിനാല്‍ അവള്‍ക്കു സ്വന്തം വീട്ടിലേക്കു കൂടെകൂടെ പോകാന്‍ സാധിച്ചില്ല.രുക്കയ്കാകട്ടെ അവരെ പെരുത്ത് ഇഷ്ട്ടവുമായിരുന്നു.ക്രമേണ രുക്ക ആ വീടുമായി സമരസപ്പെട്ടു.അവള്‍ വീട്ടിലുള്ളപ്പോള്‍ ആ വീടും ഉണര്‍ന്നിരുന്നു.
അബ്രഹാമിന്റെ രോഗിയായ അമ്മയ്ക്ക് അവള്‍ വലിയ ഒരു ആശ്വാസം ആയിരുന്നു.സ്നേഹപൂര്‍ണമായ രുക്കയുടെ പരിലാളനകള്‍ കൊണ്ട് അവര്‍ കിടക്ക വിട്ടു എണീറ്റു.ഇതറിഞ്ഞ അബ്രഹാം സന്തോഷത്തോടെ സിംഗപ്പൂരില്‍ നിന്നും മടങ്ങിയെത്തി.നാട്ടില്‍ കച്ചവടം തുടങ്ങി.തന്റെ പ്രിയതമന്‍ കാസരോഗിയാണെന്ന് അപ്പോഴാണ് രുക്ക മനസ്സിലാക്കിയത്.രാത്രികളില്‍ വലിവ് വന്നു ശ്വാസം മുട്ടി കഷ്ട്ട്പ്പെടുന്ന ഭര്‍ത്താവിന്റെ പുറം തടവി ഉറക്കച്ചടവോടെ പ്രഭാതത്തില്‍ ജോലികളില്‍ മുഴുകുന്ന രുക്കയെ നോക്കി അമ്മായിയമ്മ നെടുവീര്‍പ്പിട്ടു.അവര്‍ അവള്‍ക്കു വേണ്ടി എന്നും പ്രാര്‍ഥനകള്‍ ചൊല്ലി.അവരുടെ മരണം വരെ...
അമ്മായി അമ്മയുടെ മരണത്തിനു ശേഷം രുക്കയുടെ അമ്മ ആ വീട്ടില്‍ നിത്യ സന്ദര്‍ശകയായി.ആ വീട്ടിലെ സമ്പല്‍ സമ്രിദ്ധിയിലായിരുന്നു അവരുടെ കണ്ണ്. കച്ചവടക്കാരനായിരുന്ന അബ്രഹാമിന്റെ വീട്ടില്‍ നിന്നു യഥേഷ്ട്ടം കിട്ടുന്ന ധാന്യങ്ങളും മറ്റും സ്വന്തം വീട്ടിലേക്കു കടത്താന്‍ അവര്‍ ആള്‍ക്കാരെയും ഏര്‍പ്പാടാക്കിയിരുന്നു.അമ്മയുടെ 'മുതലെടുപ്പ് ' രുക്കയ്ക്ക് തീരെ ഇഷ്ട്ടമായിരുന്നില്ലെങ്കിലും അവള്‍ മൌനം പാലിച്ചു പോന്നു.
വസന്തങ്ങള്‍ മാറിമാറി വന്നു.രുക്ക അഞ്ചു മക്കളെ പ്രസവിച്ചു.അവസാനം പ്രസവിച്ച കുട്ടി ജനിച്ചയുടനെ മൃതിയടഞ്ഞു.മൂന്നാമത്തെ മകന്‍ ബുദ്ധിമാന്ദ്യം ഉള്ളവന്‍ ആയിരുന്നു.മൂത്തവനാകട്ടെ അതി ബുദ്ധിമാനും..ഇവരെ കൂടാതെ രണ്ടു പെണ്മക്കളുമാണ് രുക്കയ്ക്കും,അബ്രഹാമിനും ഉണ്ടായ കുഞ്ഞുങ്ങള്‍..
അബ്രഹാമിന്റെ നാട്ടിലെ കച്ചവടം അനുദിനം ക്ഷയിച്ചു വന്നു..
കച്ചവടം മതിയാക്കി അബ്രഹാം ബോംബെയിലേക്ക് വണ്ടി കയറി.അവിടെ അബ്രഹാം നടത്തിപ്പിനായി കൊടുത്ത സ്വന്തം കടകള്‍ ഉണ്ടായിരുന്നു.അബ്രഹാം അത് തിരികെ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.മൂത്തമകന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് അവനെയും ബോംബെയിലേക്ക് കൂട്ടി;ഒരു സ്കൂളില്‍ ചേര്‍ത്തു.
സ്കൂളിലേക്ക് അയക്കുന്ന മകന്‍ ജൂഹുവിലും പരിസരത്തും ബീഡിയും വലിച്ച് നടക്കുകയാണെന്ന അറിവ് അബ്രഹാമിന് തലവേദന സൃഷ്ട്ടിച്ചു .(തുടരും)

Subscribe to:
Posts (Atom)