Followers

Monday 29 November 2010

ജീവിത ഗാഥ-4



ജീവിത ഗാഥ-4

അവശനായി   കിടക്കുന്ന   അബ്രാഹാമിനോടും,പരിഭ്രമിച്ചിരിക്കുന്ന  രുക്കയോടും എന്ത് പറയണമെന്നറിയാതെ ജോസഫ് പതറി.
അയാളുടെ വിഹ്വലമായ മുഖം ഏതോ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് രുക്കയ്ക്ക് തോന്നി.
ആ സമയം രുക്കയുടെ മൂത്തമകള്‍ അലമുറയിട്ടു കരഞ്ഞു കൊണ്ട് അവിടെ എത്തി.''അമ്മച്ചീ....നമ്മടെ പയസിന്റെ മോള്‍...'' മേരി ഏങ്ങലടിച്ചു. ''എന്നതാടീ നമ്മടെ വാവയ്ക്ക്..ടെസ്സിന് എന്നാ പറ്റിയെന്നാ?'
മേരിയെ പിടിച്ചു കുലുക്കി കൊണ്ട് രുക്ക ചോദിച്ചു.

ഒന്നും പറയാനാവാതെ വിതുമ്പുന്ന മകളെ കണ്ടു അബ്രഹാം       ജോസഫിന്റെ  കൈകള്‍  പിടിച്ചു  കൊണ്ട് പറഞ്ഞു.
'' ജോസഫേ എന്താണ്ടായിത്...ആധിപിടിപ്പിക്കാതെ പറ!''
''ഒരു കൈപ്പിഴ പറ്റി ..പന്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വാവ പറമ്പിലേക്ക് ഇറങ്ങിയത്‌ ഞങ്ങള്‍ ആരുടേയും  കണ്ണില്‍ പെട്ടില്ല..കുഞ്ഞു കാല്‍ വഴുതി   തൊടിയിലെ കുളത്തില്‍ വീണു...
അമ്മച്ചി ചെന്നെടുക്കുമ്പോഴേക്കും.......ഇത്രയും പറഞ്ഞു അയാള്‍ തലകുനിച്ചു. എന്റീശോയേ...........ആര്‍ത്തനാദത്തോടെ     രുക്ക പിറകിലേക്ക് മറിഞ്ഞു.. മേരി അമ്മച്ചിയെ താങ്ങി.
                                ******************************************    
ശവമടക്ക് കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു.കുഴിമാടത്തില്‍ വീണു കരയുന്ന മെറീനയെയും,അവളെ കെട്ടിപ്പിടിച്ചു തേങ്ങുന്ന രുക്കയെയും എഴുന്നേല്‍പ്പിക്കുന്ന പയസിനെ നോക്കി അബ്രഹാം ഉള്ളുരുകി കരഞ്ഞു.പയസ് ഇതെങ്ങിനെ താങ്ങുമെന്ന് അയാള്‍ക്കോര്‍ക്കാനെ കഴിഞ്ഞില്ല.ടെസ്സിന്റെ അപമ്രിത്യുവിന് ശേഷം പയസ് ബോംബെയിലേക്ക് പോകുന്നത് താല്‍കാലികമായി നിര്‍ത്തി.മറീനയുടെ ആങ്ങളയെ കടകള്‍    നോക്കിനടത്താന്‍ ഏല്‍പ്പിച്ചു.മറീനയ്ക്ക് പയസ്സിന്റെ സാമീപ്യം ഒട്ടേറെ ആശ്വാസം നല്‍കി.പതിയെ എല്ലാവരും യാഥാര്‍ത്യത്തിന്റെ ലോകത്തേക്ക് മടങ്ങി.
മറീന ഒരു ആണ്‍കുഞ്ഞിനു കൂടി  ജന്മം നല്‍കിയതോടെ  അവളുടെ പഴയ കളിചിരികള്‍ തിരിച്ചു വന്നു.എങ്കിലും എല്ലാവരുടെയും മനസ്സില്‍ ഒരിക്കലും മായാത്ത നീറ്റലായി ടെസ്സ് ഉറങ്ങി കിടന്നു.

പയസ്സിന്റെ ബോംബയിലേക്കുള്ള യാത്രകള്‍ കുറഞ്ഞതോടെ കടകള്‍ പൂര്‍ണ്ണമായും
മറീനയുടെ ആങ്ങളമാരുടെ അധികാരത്തിലേക്ക് മാറി.പയസ്സിനാവട്ടെ അതിലൊന്നും വലിയ താല്‍പര്യവും ഇല്ലായിരുന്നു.മകന്‍ അലസതയുടെ കൂട്ടുകാരനാവുകയാനെന്നു മനസ്സിലാക്കിയ അബ്രഹാം കുറെ ഉപദേശ നിര്‍ദേശങ്ങള്‍  മകന് നല്‍കിയെങ്കിലും പയസ്സ് അതൊന്നും ചെവി കൊണ്ടില്ല.

ഒരു നൊയമ്പ് കാലത്തെ രാത്രിയില്‍ അബ്രഹാമിന് അസുഖം വര്‍ധിച്ചു.ഒരു രാത്രി മുഴുവനും മരണത്തോട് മല്ലിട്ട എബ്രഹാം വെളുപ്പാന്‍ കാലത്ത് അന്ത്യശ്വാസം വലിച്ചു. മരണ സമയത്ത്  രുക്കയും, പെണ്മക്കളും അപ്പന്റെ അരികത്തു തന്നെ ഉണ്ടായിരുന്നു.ജീവിതത്തിന്റെ പാതിവഴിയില്‍ രുക്ക വിധവാ വേഷം അണിയേണ്ടി വന്നു.'എന്നെയും മക്കളെയും തനിച്ചാക്കി പോയല്ലോ; എന്ന് പതം പറഞ്ഞു കരയുംപോളും എന്തോ രുക്കയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയില്ല.
ജീവിതാനുഭവങ്ങള്‍ രുക്കയെ കണ്ണീര്‍ വറ്റിയ സ്ത്രീയായി തീര്‍ത്തിരുന്നു.

അബ്രഹാമിന്റെ മരണം ആ വീടിനെ നാഥനില്ലാത്ത കളരിയാക്കി മാറ്റി.തന്റെ അലംഭാവം മൂലം ബോംബയിലെ കടകള്‍ അന്വാധീനപ്പെട്ടു തുടങ്ങുന്നെന്നു മനസ്സിലാക്കിയ പയസ് കടകള്‍ വിറ്റു. ഒരു സ്നേഹിതന്റെ നിര്‍ദേശപ്രകാരം ലോറി
വാങ്ങാന്‍ തീരുമാനിച്ചു.ആ നാട്ടില്‍ ചുരുക്കം ചിലര്‍ക്കെ സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ...പയസ് ലോറി വാങ്ങിച്ചപ്പോള്‍ നാട്ടില്‍ അതൊരു സംസാര വിഷയമായി.(തുടരും!)

28 comments:

  1. ഉമ്മു ജാസ്മിന്‍..എനിക്ക് തോന്നുന്നത് കഴിഞ്ഞു എന്നാണ് ..കാരണം തുടരും എന്നെഴുതിയിട്ടില്ല..പോരാത്തതിന് ആര്‍ക്കോ ചെറുപ്പത്തില്‍ കൊടുത്ത ഒരു വാക്ക് പാലിക്കാന്‍ വേണ്ടി എഴുതിയതല്ലേ.ചെറുപ്പത്തില്‍ നേരിട്ട് സാക്ഷിയായ ഒരു സംഭവം ആണ് എന്നും പറഞ്ഞു..അത് പോലെ നോവലിസ്റ്റിന്റെ യാതൊരു കൈകടത്തലും ഇല്ല എന്നും...അത് കൊണ്ടൊക്കെ തന്നെ ഇത് കൊള്ളാം എന്നോ കൊള്ളില്ലാ എന്നോ പറയാനാവുന്നില്ല..{റബ്ബേ,കയ്ച്ചിലായി}..

    അപ്പൊ ഇനി നോവലിസ്റ്റിന്റെ അനുഭവ കഥ അല്ലാത്ത ഒരു നല്ല നോവല്‍ തന്നെ പ്രതീക്ഷിക്കുന്നു..എഴുതില്ലേ ..എഴുതണം..

    ReplyDelete
  2. ഫൈസു കുറച്ചു കൂടി എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട്..തുടരും..(കയിച്ചലായി എന്ന് കരുതി ആരും സമാധാനിക്കേണ്ട).നിങ്ങള്ക്ക് സമയവും ഇഷ്ട്ടവും ഉണ്ടെങ്കില്‍ മാത്രം വായിക്കാം...അല്ലെങ്കില്‍ ചെറുവാടിയെ പോലെ മിണ്ടാതിരിക്കാം...
    പിന്നെ ഞാനിതിനു സാക്ഷ്യം വഹിച്ചിട്ടു ഒന്നുമില്ല ;പലതും കേട്ടറിവുകള്‍ മാത്രം!
    28 വയസ്സുള്ള ഞാനെങ്ങിനെ അമ്പതു വര്‍ഷം മുന്‍പിലത്തെ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും??

    ReplyDelete
  3. ജാസ്മിക്കുട്ടീ

    ഈ വഴിക്ക് വന്നിട്ട് കുറേ നാളായി.
    തളിക്കുളത്ത് നിന്ന് റിയാസ് വിളിച്ചിരുന്നു. ആ കാര്യങ്ങള്‍ ഇപ്പോളും പെന്‍ഡിങില്‍ തന്നെ കിടക്കുന്നു.

    മോളുടെ എഴുത്തുകള്‍ എനിക്കെപ്പോഴും ഇഷ്ടപ്പെട്ടത് തന്നെ.
    ഞാന്‍ വീണ്ടും വായിച്ച് എന്തെങ്കിലും പറയാം.
    പിന്നെ പുതിയ ബ്ലോഗ് പോസ്റ്റ് ലിങ്കുകള്‍ എനിക്കയക്കുക.
    ഞാന്‍ ബ്ലോഗ് അഗ്രഗേറ്ററുകള്‍ നോക്കാറില്ല.

    ReplyDelete
  4. വായിച്ചു. വായിക്കുന്നു , വായിച്ചുകൊണ്ടേയിരിക്കും.
    കാരണം എഴുത്തിലെ ഈ പുതുമയെ ഞാനിഷ്ടപ്പെടുന്നു.
    മൂന്നും നാലും ഭാഗങ്ങള്‍ ഒന്നിച്ചാണ് വായിക്കാന്‍ പറ്റിയത്.
    എഴുത്തിന്റെ എല്ലാ വിഭാകങ്ങളിലും പരീക്ഷണം നടത്തുന്ന ജാസ്മികുട്ടിയുടെ ആവേശം നിലനില്‍ക്കട്ടെ.
    ആശംസകള്‍

    ReplyDelete
  5. അവസാന ഭാഗങ്ങള്‍ ഇപ്പൊ കൂട്ടി ചേര്‍ത്തതാണോ ??..ആദ്യം വായിച്ചപ്പോ കണ്ടില്ല ..???

    ReplyDelete
  6. വായിക്കുന്നുണ്ട്.രുക്കുവിന്‍റെ കഥ.

    ReplyDelete
  7. ജാസ്മിക്കുട്ടീ....
    ഓരോ എപ്പിസോഡ് കഴിയുന്തോറും എഴുത്ത് മനോഹരമായി കൊണ്ടിരിക്കുന്നു...
    തുടരുക.എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  8. എപിസോടിക്‌ വായന ആയതു കൊണ്ട് അഭിപ്രായം പറയുന്നില്ല. മുഴുവനും വരട്ടെ. ഇനിയും നന്നാവട്ടെ എന്ന് ആശംസിയ്ക്കുന്നു

    ReplyDelete
  9. എഴുത്ത് കൂടുതല്‍ നന്നാവുന്നുണ്ട്. ആശംസകള്‍

    ReplyDelete
  10. എഴുത്ത് നന്നാവുന്നുണ്ട് . തുടരുക.
    ആശംസകള്‍

    ReplyDelete
  11. നലാം ഭാഗം വളരേ കുറച്ചേ ഉള്ളൂ... കുറച്ചു കൂടിയൊക്കെ എഴുതിക്കൂടെ... നോവല്‍ രസമുണ്ട്ട്ടോ.....

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Adyaayittaa ee blogil. Muzhuvan Vaayichittu Abhiprayam parayaam

    ReplyDelete
  14. blogil vannu vaayana thuTaNGukakayaanu...

    ReplyDelete
  15. ബ്ലോഗില്‍ ഒരു പുതുമുഖമായാത് കൊണ്ട് എത്തി പെടുന്നോള്ളൂ. വായിച്ചു. നന്നായിരിക്കുന്നു. കേട്ടറിഞ്ഞ അനുഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  16. Nalla avatharanam aanu.aashamsakal nerunnu.

    ReplyDelete
  17. ഓരോ എപ്പിസോഡും പുതുമയുണ്ട്. അടുത്തതിനായി കാത്തിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  18. അറിയപ്പെടാതെ കിടക്കുന്ന കുറെ പ്രതിഭകള്‍!അതിലേറെയും ഗള്‍ഫ്‌ കുടുംബിനികള്‍!.ചടഞ്ഞു കൂടുന്ന, വിരസമായ ലോകത്ത് നിന്നും , ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ, നാലുവരികള്‍ കൂട്ടിയെഴുതാന്‍ കഴിയുമെന്ന ഉള്ബോധതോടെ കുത്തിക്കുറിക്കുന്ന,സൃഷ്ടികള്‍ പലപ്പോഴും
    ഇരുത്തം വന്ന എഴുത്തുകാരുടെ നിലവാരത്തിലെത്തുന്നു.
    ആ നിലയില്‍ ജാസ്മികുട്ടിയുടെ "ജീവിത ഗാഥ'എന്ന നോവല്‍
    മൂന്നും, നാലും ഭാഗങ്ങള്‍ വായിച്ചപ്പോള്‍ (തുടക്ക ഭാഗങ്ങള്‍ വായിച്ചില്ല)എഴുത്തില്‍ കഴിവുണ്ടാക്കാന്‍ കഴിയുന്ന ഒരെഴുതുകാരിയായിട്ടെനിക്ക് തോന്നി.

    നിഘണ്ടു നോക്കി വായിക്കേണ്ട നിലയില്‍ കടിച്ചാല്‍‍പോട്ടാത്ത
    സാഹിത്യ,സംസ്കൃത പദ പ്രയോഗങ്ങള്‍ നടത്തി എഴുതിയാലേ സാഹിത്യമാകൂ എന്നതില്ല. ബഷീര്‍ സാഹിബിന്റെയും, എം ടി സാരിന്റെയുമൊക്കെ പഴയ രചനകള്‍, കൊച്ചു കുട്ടികള്‍ക്കുപോലും വായിച്ചു ലയിക്കാവുന്നവിധം ലളിതമായാണ്, ബാല്യകാല സഖിയും,
    പാതുമ്മാടെ ആടും, അസുരവിത്തും, ഇരുട്ടിന്റെ ആത്മാവുമൊക്കെ അവര്‍ രചിച്ചിട്ടുള്ളത്.കഥാ പാത്രങ്ങളുടെ പശ്ചാത്തല,ഭാഷാവിഷ്കാരത്തിലെ ശൈലി,തനിമയോടെ അവതരിപ്പിക്കുമ്പോള്‍, കഥാപാത്രങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ ജീവനുറ്റതാകുന്നു." ഒന്നും ഒന്നും കൂട്ടിയാല്‍ വല്യ ഉമ്മിണി ഒന്നാകു"ന്നതുമൊക്കെ മായാതെ മനസ്സില്‍ കുടിയിരിക്കുനത് അങ്ങിനെയാണ്.

    അമ്പതു വര്ഷം പിന്നോട്ടുള്ള കാലഘട്ടത്തിന്റെതാണ് "ജീവിത ഗാഥ"
    കരണ്ടും അതുപോലുള്ള സൌകര്യങ്ങളും ഒട്ടും കുറവായ കാലം.
    എന്ന് കഥാകാരിതന്നെ പറയുന്നു.

    കോഴിക്കോട് സിറ്റിയില്‍ തന്നെയുള്ള എന്റെ ഉപ്പയുടെ തറവാടില്‍പോലും അന്ന് കരണ്ടുണ്ടായിരുന്നില്ല.പിന്നെങ്ങിനെ ഗ്രാമത്തിലെ
    ഒരു വീട്ടില്‍ കോളിംഗ് ബെല്‍ ശബ്ദിക്കുന്നു?-എന്തോ.

    സ്ഥിരം ബ്ലോഗ്‌ വായനക്കാരനോ, എഴുത്തുകാരനോ അല്ല ഞാന്‍ .
    അതുകൊണ്ടുതന്നെ എല്ലാ ബ്ലോഗിലെ പോസ്റ്റും വായിക്കാന്‍ കഴിയാറുമില്ല.വായിച്ചാല്‍ തന്നെ എല്ലാറ്റിനും കമെന്റ്റ്‌ ഇടാരുമില്ല.

    നോവലിന്റെ ബാക്കി ഭാഗങ്ങളും വായിക്കാന്‍ ശ്രമിക്കാം.

    ഭാവുകങ്ങളോടെ
    --- ഫാരിസ്‌

    ReplyDelete
  19. aadhyam muthal vaayichittilla vaayikkanam jazminte aduth veruthe vannathaanu

    ReplyDelete
  20. ജെ പി സാര്‍,, വളരെ നന്ദി ഇതുവഴി വന്നതിനു...

    ചെറുവാടി,,തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..

    @കാഡ് ഉപയോക്താവ് വളരെ നന്ദി.

    @ജുവൈരിയ,നന്ദി.ഇനിയും വരണേ..

    @ഷിമി,നന്ദി.സുഖമല്ലേ?

    @റിയാസ്,വളരെ നന്ദി.

    @അസീസ്‌,വളരെ നന്ദി.

    @ഹംസ,പറഞ്ഞത് പോലെ നോവലിനായി പുതിയ ബ്ലോഗ്‌ ഉണ്ടാക്കിയിട്ടുണ്ട്...ഇനിയും വരുമെന്ന് കരുതുന്നു..നന്ദി.

    @രാമന്‍,സ്വാഗതം,നന്ദി.

    @മുകില്‍,സന്തോഷവും സര്പ്രൈസുമായി..വളരെ നന്ദി...

    @എളയോടന്‍,ഒത്തിരി നന്ദി

    @നൗഷാദ്,വളരെ നന്ദി...

    ReplyDelete
  21. നമ്മുടെ പയസിന്റെ ലോറി അവിടെ എവിടെയെങ്കിലും ഉണ്ടോ ???..അവന്‍ ലോറി വാങ്ങാന്‍ പോയിട്ട് കാണുന്നില്ലല്ലോ ???..അല്ലെങ്കിലും ഞാന്‍ ആദ്യമേ പറഞ്ഞതാ ലോറി വാങ്ങണ്ടാ..വല്ല ജീപ്പും{ചില നോവലിസ്റ്റുകളുടെ വണ്ടി പോലത്തെ}മതി എന്ന് ..നമുക്ക് വല്ല ഹത്തയിലും പോകണമെങ്കില്‍ അതും എടുത്തു പോകാമല്ലോ ??

    ReplyDelete
  22. @ശുക്കൂര്‍ ചെറുവാടി, വളരെ നന്ദി..സന്തോഷം വന്നു കൂട്ടുകൂടിയതിന്..

    @ഫൈസു,ആ നോവലിസ്റ്റിന്റെ ജീപ്പിനു ആരുടെയോ കണ്ണ് കൊണ്ടു...:)

    ReplyDelete
  23. അള്ളോ..സത്യായിട്ടും എന്റെ കണ്ണല്ല ....

    ReplyDelete
  24. നോവല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നു ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ .

    ReplyDelete
  25. പുതിയ ബ്ലോഗ്‌ ഇപ്പോഴാണ് കണ്ടത്.
    ഒരു മരണവും കഴിഞ്ഞു..
    ഇനിയും ഇനിയും എഴുതാന്‍ ദൈവം സഹായിക്കട്ടെ.(ആമീന്‍)

    ReplyDelete
  26. എഴുത്ത് തുടരു.

    ReplyDelete
  27. സാബിവാവ,മെയ്‌ ഫ്ലവേസ്,എച്മു.....ഒത്തിരി നന്ദി....

    ReplyDelete